പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആഗ്രഹിക്കുന്നില്ല, തീരുമാനങ്ങൾ എടുക്കുമ്പോൾ കർഷകരുടെ സമ്മതമില്ലാതെ സാധ്യമാകില്ലെന്ന് രാകേഷ് ടികായത്
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രധാനമന്ത്രി കർഷകരോട് മാപ്പ് പറയണമെന്നോ അദ്ദേഹത്തിന്‍റെ പ്രതിഛായ തകർക്കണമെന്നോ ആഗ്രഹിക്കുന്നില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത്. ഒരു വർഷത്തോളമായി തുടർന്ന കർഷക സമരത്തെ തുടർന്ന് മൂന്ന് വിവാദ കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിറകെയാണ് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്തിന്‍റെ ട്വീറ്റ്. തീരുമാനങ്ങൾ എടുക്കുമ്പോൾ കർഷകരുടെ സമ്മതമില്ലാതെ അത് സാധ്യമാകില്ലെന്നും ടികായത് പറഞ്ഞു.
'ഞങ്ങൾ വയലിൽ ആത്മാർഥമായാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ, അതിന് അർഹമായ പരിഗണന ഡൽഹി നൽകിയില്ല' - ടികായത് ട്വീറ്റ് ചെയ്തു.
റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങളെ തിരിച്ചു വരുമെന്ന തരത്തിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞതിനോട് ടികായത് രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നീട്, തോമർ നിലപാട് തിരുത്തുകയും ചെയ്തു. കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ട് വരുന്നത് കേന്ദ്രത്തിന്‍റെ പരിഗണനയിലില്ലെന്ന് മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.
കാർഷിക നിയമങ്ങൾ കേന്ദ്രം വീണ്ടും കൊണ്ട് വന്നാൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ടിക്കായത് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.