പാർട്ടി സ്ഥാനങ്ങൾ വഹിക്കാൻ ഇനിയില്ല, മന്ത്രിയോ എം.പിയോ ആകാൻ താൽപര്യമില്ല -ഗുലാംനബി ആസാദ്
text_fieldsന്യൂഡൽഹി: പാർട്ടി സ്ഥാനങ്ങൾ വഹിക്കാൻ ഇനിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പടിയിറങ്ങുന്ന രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. മന്ത്രിയോ എം.പിയോ ആകാൻ താൽപര്യമില്ല. താൻ ഇപ്പോൾ സ്വതന്ത്രനായ നിലക്ക് ജനങ്ങൾക്ക് പലയിടത്തും തന്നെ കാണാനാകും. രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇത്രയും കാലത്തെ പ്രവർത്തനത്തിൽ താൻ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
1975ല്‍ ജമ്മു കശ്മീര്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരുന്നു താൻ. പാര്‍ട്ടിയില്‍ പല സ്ഥാനങ്ങളും വഹിച്ചു. നിരവധി പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി കരുതുന്നു. രാജ്യത്തെയും ലോകത്തെയും മനസിലാക്കാൻ അവസരം ലഭിച്ചു. ജീവനുള്ള കാലത്തോളം പൊതുസേവകനായി തുടരാനാണ് ആഗ്രഹം.
ഗുലാംനബി ആസാദിന്‍റെ വിടവാങ്ങൽ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ കണ്ണീരണിഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു -'നമ്മൾ ചിലരെ ഉപരിപ്ലവമായും ചിലരെ ആഴത്തിലും മനസിലാക്കും. എന്നെയും വർഷങ്ങളായുള്ള എന്‍റെ പ്രവർത്തനങ്ങളെയും ആഴത്തിൽ മനസിലാക്കിയവർ ഇന്നലെ വികാരാധീനരായിട്ടുണ്ടാകും. എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മറ്റെല്ലാവർക്കും അവരുടെ നല്ല വാക്കുകൾക്ക് നന്ദി.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.