ഗുജറാത്തിലെ പാലം തകർന്ന സംഭവം; രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsഹൈദരാബാദ്: ഗുജറാത്തിലെ പാലം തകർന്ന സംഭവം രാഷ്ട്രീയവത്കരിക്കുന്നത് അപകടത്തിൽ മരണപ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോർബി ദുരന്തത്തിന്‍റെ ഉത്തരവാദി ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഈ സംഭവം ഞാൻ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അങ്ങനെ ചെയ്താൽ അത് അവരോട് ചെയ്യുന്ന അനാദരവാണ്' -രാഹുൽ ഗാന്ധി പറഞ്ഞു.
നിലവിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തെലങ്കാനയിലാണ് രാഹുൽ ഗാന്ധി. പദയാത്രക്കിടെ രാഹുൽ ഗാന്ധിയും അനുയായികളും പാലം തകർന്ന് മരിച്ചവരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം ആചരിച്ചിരുന്നു.
ഞായറാഴ്ച വൈകീട്ട് 6.42ഓടെയാണ് ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നത്. അപകടത്തിൽ 141ഓളം ആളുകൾ മരിച്ചു. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കാലത്തെ തൂക്കു പാലം അറ്റകുറ്റപ്പണിക്ക് വേണ്ടി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. അതിനുശേഷം ഒക്ടോബർ 26നാണ് പാലം തുറന്നുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.