Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാൻ മോദിയെ...

താൻ മോദിയെ പിന്തുടരുന്നു; അതിനാൽ മാസ്ക്​ ധരിക്കില്ലെന്ന്​ സഞ്ജയ്​ റാവത്ത്​

text_fields
bookmark_border
താൻ മോദിയെ പിന്തുടരുന്നു; അതിനാൽ മാസ്ക്​ ധരിക്കില്ലെന്ന്​ സഞ്ജയ്​ റാവത്ത്​
cancel

ന്യൂഡൽഹി: താൻ മോദിയെ പിന്തുടരുന്നതിനാൽ മാസ്ക്​ ധരിക്കില്ലെന്ന്​ ശിവസേന നേതാവ്​ സഞ്ജയ്​ റാവത്ത്​. എന്തുകൊണ്ടാണ്​ മാസ്ക്​ ധരിക്കാത്തതെന്ന ചോദ്യത്തിനായിരുന്നു റാവത്തിന്‍റെ മറുപടി. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ്​ അദ്ദേഹം പ്രതികരണം നടത്തിയത്​.

എന്തുകൊണ്ടാണ്​ മാസ്ക്​ ധരിക്കാത്തതെന്ന ചോദ്യത്തിന്​ നമ്മു​ടെ പ്രധാനമന്ത്രി എല്ലാവരോടും മാസ്ക്​ ധരിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ, അദ്ദേഹം അത്​ ചെയ്യുന്നില്ല. ഞാൻ മോദിയെയാണ്​ പിന്തുടരുന്നത്​. അതിനാലാണ്​ മാസ്ക്​ ധരിക്കാത്തതെന്ന്​ സഞ്ജയ്​ റാവത്ത്​ പറഞ്ഞു.

അതേസമയം, കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഏറ്റവും കൂടുതൽ നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ്​ മഹാരാഷ്ട്ര. 450 പേർക്കാണ്​ മഹാരാഷ്ട്രയിൽ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്​. അന്താരാഷ്ട്ര യാത്ര ചരിത്രമില്ലാത്തവർക്കും രോഗബാധ സ്ഥിരീകരിച്ചതോടെ മുംബൈയിൽ ഒമിക്രോണിന്‍റെ സമൂഹവ്യാപനം നടന്നോയെന്ന ആശങ്കയും പടരുന്നുണ്ട്​. ഒമിക്രോൺ കേസുകൾ കൂടിയതോടെ മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay Raut
News Summary - Don't wear a mask because I follow PM Modi: Shiv Sena's Sanjay Raut
Next Story