ആദിവാസികൊല: നന്ദിനിയെ അറസ്റ്റ് ചെയ്യരുെതന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മാവോയിസ്റ്റ് പ്രശ്നത്തിൽ സമാധാനപരമായ പരിഹാരമാണ് ആവശ്യമെന്ന് സുപ്രീംകോടതി. പ്രശ്നത്തിൽ സ്ഥിതിഗതികൾ വഷളാക്കരുത്. സമാധാനപരമായ പരിഹാരമാണ് ആവശ്യമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ നന്ദിനി സുന്ദറിെന നവംബർ 15 വരെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സ്ഥിതിഗതികളെ നിങ്ങൾ ഗൗരവമായി കാണുന്നില്ല. മാവോയിസ്റ്റ പ്രശ്നം വഷളായിരിക്കുകയാണ്. ഇതിന് സമാധാനപരമായ പരിഹാരം കാണണം. സുപ്രീംകോടതിയിലെ മാദൻ, ലോകുർ,ഗോയൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
നന്ദിനി സുന്ദർ സമർപ്പിച്ച ഹരജിയലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങളുണ്ടായിരിക്കുന്നത്. തനിക്കെതിരെ സമർപ്പിച്ച എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നന്ദിനി സുന്ദർ സുപ്രീംകോടതിയെ സമീപിച്ചത്. ആദിവാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് പൊലീസാണ് നന്ദിനിക്കെതിരെ കേസെടുത്തത്. മരിച്ച യുവാവിെൻറ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
മനുഷ്യാവകാശ പ്രവർത്തകർ ശത്രുക്കളാവുന്ന കാലഘട്ടമാണിതെന്ന് ഹരജിക്കാരിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അശോക് ദേശായി പറഞ്ഞു.
സുക്മയില്‍ ആദിവാസി കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹിയിലെ രണ്ട് വനിതാ പ്രഫസര്‍മാരെയും സി.പി.എം, സി.പി.ഐ നേതാക്കളെയും പ്രതിചേർത്താണ് ചത്തീസ്ഗഢ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.