വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ആധികാരികത ഉറപ്പുവരുത്താതെ പ്രചരിപ്പിക്കരുത്– രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: സാമൂഹ്യമാധ്യമമായ വാട്ട്സ് ആപ്പ് വഴി ലഭിക്കുന്ന സന്ദേശങ്ങൾ സത്യമാണെന്ന് ബോദ്ധ്യപ്പെടാതെ വിശ്വസിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വാസ്തവ വിരുദ്ധമായ സന്ദേശങ്ങളും സാമൂഹ്യവിരുദ്ധ ഘടകങ്ങളുള്ളവയും മറ്റുള്ളവരിലേക്ക് എത്താതെ നിയന്ത്രിക്കണം. ന്യൂഡൽഹിയിൽ നേപ്പാൾ, ഭൂട്ടാൻ അതിർത്തി സംരക്ഷണത്തിനായുള്ള സശസ്ത്ര സീമ ബലിെൻറ രഹസ്യാന്വേഷണ വിഭാഗം ഉദ്ഘാടനം ചെയ്തശേഷം സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇൻറലിജൻസ് വിഭാഗത്തിലെ ജവാൻമാരോടും പറയാനുള്ളത് ഇതാണ്, നിജസ്ഥിതി ഉറപ്പുവരുത്താതെ സന്ദേശങ്ങൾ വിശ്വസിക്കുകയോ സാമൂഹത്തിന് ദോഷകരമാകുന്ന തരത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പൊതുജനം ഇവയെല്ലാം സത്യമാണെന്ന് കരുതുമെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾ തുറന്നുകിടക്കുന്നതിനാൽ ഇതിലൂടെ ദേശവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറാനുള്ള സാധ്യത കൂടുതലാണ്. മുള്ളുവേലികളുള്ള പാക്^ബംഗ്ലാദേശ് അതിർത്തികളേക്കാൾ അപകടം നിറഞ്ഞതാണ് ഇൗ അതിർത്തിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
സാമൂഹ്യമാധ്യമങ്ങളുപയോഗിച്ച് കോൺഗ്രസ് നടത്തുന്ന ബി.ജെ.പി വിരുദ്ധ പ്രചരണത്തിൽ വീണുപോകരുതെന്ന പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ മുന്നറിയിപ്പിന് തൊട്ടു പിറകെയാണ് രാജ്നാഥ് സിങ്ങിെൻറ പ്രസ്താവന. വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നടക്കുന്ന ബി.ജെ.പി വിരുദ്ധ പ്രചരണങ്ങളെ യുവാക്കൾ അന്ധമായി വിശ്വസിക്കരുതെന്നും അതിെൻറ ഭാഗാമാകരുതെന്നുമാണ് അമിത് ഷാ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.