Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്ധവ്​ താക്കറെ​ രാഹുൽ...

ഉദ്ധവ്​ താക്കറെ​ രാഹുൽ ഗാന്ധിക്കൊപ്പം ഹജ്ജിന്​ പോകണം -ബി.ജെ.പി

text_fields
bookmark_border
ഉദ്ധവ്​ താക്കറെ​ രാഹുൽ ഗാന്ധിക്കൊപ്പം ഹജ്ജിന്​ പോകണം -ബി.ജെ.പി
cancel

ന്യൂഡൽഹി: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ്​ ജി.വി.എൽ നരസിംഹ റാവു . അയോധ്യ സന്ദർശിക്കുന്നതിന്​ പകരം രാഹുൽ ഗാന്ധിക്കൊപ്പം ഹജ്ജ്​ യാത്രക്ക്​ ഉദ്ധവ്​ ബുക്ക്​ ചെയ്യണമെന്ന്​ റാവ ു പറഞ്ഞു. ഉദ്ധവി​​​െൻറ ഇപ്പോഴത്തെ രാഷ്​ട്രീയനിലപാടുകൾക്ക്​ അതാണ്​ കൂടുതൽ യോജിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുത്വ രാഷ്​ട്രീയത്തെയാണ്​ നേരത്തെ ശിവസേന പ്രതിനിധീകരിച്ചിരുന്നത്​. ഇപ്പോൾ അവർ ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നില്ല. അയോധ്യ സന്ദർശനത്തിലൂടെ പാപമാണ്​ ഉദ്ധവ്​ ചെയ്യുന്നത്​. അതിനാലാണ്​ ഉദ്ധവ്​ താക്കറെയെ ഹജ്ജ്​ യാത്ര നടത്താൻ ഉപദേശിച്ചതെന്നും റാവു പറഞ്ഞു.

നേരത്തെ രാഹുൽ ഗാന്ധിയേയും കൂട്ടി ഉദ്ധവ്​ താക്കറെ അയോധ്യ സന്ദർശിക്കണമെന്ന്​ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി അവരുടെ കശ്​മീരിലെ പങ്കാളിയായ മെഹ്​ബൂബ മുഫ്​തിയുമായി അയോധ്യ സന്ദർശിക്കുന്നതാവും നല്ലതെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​ മറുപടി നൽകുകയും ചെയ്​തിരുന്നു. ഇതിനാണ്​ ബി.ജെ.പി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaUddhav Thackeraymalayalam newsindia news
News Summary - Don’t go to Ayodhya, book Hajj Yatra with Rahul Gandhi instead: BJP’s GVL Rao-India news
Next Story