നിയമകാര്യങ്ങളിൽ ഇനി ജാതി പരാമർശം വേണ്ട; ഉത്തരവുമായി രാജസ്ഥാൻ ഹൈകോടതി
text_fieldsജയ്പൂർ: കോടതി സംബന്ധമായും മറ്റ് നിയമപരമായ കാര്യങ്ങളിലും ഏതെങ്കിലും കുറ്റവാളിയുടെയോ വ്യക്തിയുടെയോ ജാതി പരാമ ർശിക്കരുതെന്ന് രാജസ്ഥാൻ ഹൈകോടതി. ഇത്തരം കാര്യങ്ങളിൽ വ്യക്തിയുടെ ജാതി പരാമർശിക്കുന്നത് ഇന്ത്യൻ ഭരണഘടനക്ക് വ ിരുദ്ധമാണെന്നും ഹൈകോടതി പറഞ്ഞു. ജാതിയില്ലാത്ത സമൂഹത്തിനായി സർക്കാർ പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് രാജസ്ഥാൻ ഹൈകോടതിയിലെ രജിസ്ട്രാർ ജനറൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. 2018ലെ വിധി പരാമർശിച്ചു കൊണ്ടാണ് കോടതി പുതിയ ഉത്തരവ്.
കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെയും മറ്റുള്ളവരുടെയും ജാതി പരാമർശിക്കുന്നതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോടതി ഉദ്യോഗസ്ഥർ, പ്രിസൈഡിങ് ഓഫീസർമാർ, പ്രത്യേക കോടതിയിലെ ട്രിബ്യൂണലുകളിൽ ഉള്ളവർ അടക്കം ജാതി പരാമർശിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ ഭരണഘടനക്കെതിരാണ്. ഇത് രാജസ്ഥാൺ ഹൈകോടതിയുടെ നിർദേശങ്ങൾക്കനുസൃതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിനാൽ പ്രതികളടക്കമുള്ള ഏതെങ്കിലും വ്യക്തിയുടെ ജാതി കോടതി സംബന്ധമായോ മറ്റ് നിയമപരമായ കാര്യങ്ങളിലോ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അധികൃതരുടെ കർത്തവ്യമാണെന്ന് കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.