ലിംഗായത്തുകൾ ഹിന്ദുക്കളെല്ലന്ന് എസ്.എം ജാംദർ
text_fieldsബംഗളൂരു: ലിംഗായത്തുകൾ ഹിന്ദുക്കളോ ഹിന്ദുവിരുദ്ധരോ അെല്ലന്ന് ലിംഗായത്ത് ഗവേഷകൻ എസ്.എം ജാംദർ. ലിംഗായത്തുകളും വീരശൈവരും വ്യത്യസ്തരാണെന്നും ജാംദർ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലിംഗായത്തുകെള പ്രത്യേക മതമായി അംഗീകരിച്ച സർക്കാർ നടപടിക്കെതിരെ മുൻ ലോകായുക്ത സന്തോഷ് ഹെഗ്ഡെ പറഞ്ഞത് മുസ്ലീംകളിെല ശിയ, സുന്നി വിഭജനം പോെലയാണിെതന്നായിരുന്നു. ലിംഗായത്തുകൾക്കും വീരശൈവകൾക്കുമിടയിൽ ഇത് വിഭജനം ഉണ്ടാക്കി എന്നാണ് പറയുന്നത്.
ശിയാക്കളും സുന്നികളും മുസ്ലിംകൾ തന്നെയാണെന്ന് ജാംദർ പറഞ്ഞു. ഒരേ വിശുദ്ധ ഗ്രന്ഥത്തിൽ വിശ്വസിക്കുകയും ഒരേ ദൈവത്തെ പ്രാർഥിക്കുകയും ചെയ്യുന്നു. ഒരുപോലെ ഹജ്ജിനു പോകുകയും റമദാനിൽ വ്രതമെടുക്കുകയും ചെയ്യുന്നു. എന്നാൽ ലിംഗായത്തുകളും വീരശൈവരും വ്യത്യസ്തരാണ്. വീരശൈവർ ഹിന്ദുക്കൾ തന്നെയാണ്. അവർ ശിവലിംഗെത്ത പൂജിക്കുന്നു. എന്നാൽ, ലിംഗായത്തുകൾ ഇഷ്ടലിംഗത്തെയാണ് പൂജിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്കിടയിൽ ജാതിഭേദമില്ല. ലിംഗായത്ത് എന്നത് ജൻമംകൊണ്ടുണ്ടാകുന്ന മതമല്ല. ബ്രാഹ്മണനായ ബസവയാണ് മതസ്ഥാപകൻ. ബസവയുടെ സമകാലീനനായിരുന്ന രേണുകാചാര്യയിലാണ് വീരശൈവർ വിശ്വസിക്കുന്നത്. ബസവ ജാതി വ്യത്യാസങ്ങൾക്കെതിരെ പ്രതികരിച്ച് സമുദായത്തിൽ നിന്ന് പുറത്തു വന്നയാളാണ്. അദ്ദേഹത്തിെൻറ വചനങ്ങളാണ് തങ്ങളുടെ വേദ ഗ്രന്ഥം. വീരശൈവരുടെ ഗ്രന്ഥം സിദ്ധാന്തശിഖാമണിയാണെന്നും ലിംഗായത്ത് ഗവേഷകനായ എസ്.എം ജാംദർ പറഞ്ഞു.
വീരശൈവരും ഹിന്ദുക്കളും തമ്മിൽ വ്യത്യാസമില്ല. വീരശൈവർ കൂടുതൽ യാഥാസ്ഥിതികരാണ്. ഹിന്ദു ആശയങ്ങൾ പലതും അവരും പിന്തുടരുന്നുണ്ട്. എന്നാൽ ലിംഗായത്തുകൾ അങ്ങനെയല്ല. തങ്ങളുടെ ജീവിതരീതി മാത്രമല്ല ശവ സംസ്കാരവും വ്യത്യസ്തമാണ്. ഇരിക്കുന്ന രീതിയിൽ പൂർണ നഗ്നരായാണ് മൃതദേഹം സംസ്കരിക്കുക. കൈയിൽ ഇഷ്ടലിംഗവും ഉണ്ടായിരിക്കും. തങ്ങളുടെ വിശ്വാസ പ്രകാരം സ്വർഗ നരകങ്ങളില്ല. പുനർജൻമവുമില്ല. മരണം എന്നത് ദൈവവുമായുള്ള കൂടിച്ചേരലാണ്. കൂടാതെ വേദങ്ങളുടെ ശക്തമായ വിമർശകർ കൂടിയാണ് ലിംഗായത്തുകളെന്നും ജാംദർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.