രണ്ട് ശാസ്ത്ര ചാനലുകളുമായി ദൂരദർശൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് ശാസ്ത്ര പുേരാഗതി ലക്ഷ്യമിട്ട് ദൂരദർശെൻറ പുതിയ രണ്ട് ശാ സ്ത്ര ചാനലുകൾ സംപ്രേഷണം തുടങ്ങി. നിലവിൽ വാർത്ത, കായികം, കൃഷി, വിേനാദം തുടങ്ങിയ പ്രത ്യേക ചാനലുകൾക്ക് പുറമെയാണ് ശാസ്ത്ര വിഷയങ്ങളെ കേന്ദ്രീകരിച്ച് ഡി.ഡി സയൻസ്, ഇന്ത്യ സയൻസ് ചാനലുകൾ. ശാസ്ത്ര സാേങ്കതിക വകുപ്പുമായി സഹകരിച്ച് തുടങ്ങുന്ന പുതിയ ചാനലുകളുടെ ഉദ്ഘാടനം ശാസ്ത്ര സാേങ്കതിക മന്ത്രി ഹർഷ വർധൻ നിർവഹിച്ചു.
ശാസ്ത്ര സംബന്ധിയായ ഡോക്യുമെൻററികൾ, ചർച്ചകൾ, ശാസ്ത്ര സ്ഥാപനങ്ങളെ പരിചയപ്പെടുത്തൽ, ശാസ്ത്രജ്ഞരുമായുള്ള അഭിമുഖങ്ങൾ, ശാസ്ത്ര വിഷയങ്ങളിലുള്ള ഹ്രസ്വ ചിത്രങ്ങൾ തുടങ്ങിയവ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ചാനലുകളിൽ ദൃശ്യമാവും. നിലവിൽ ദൂരദർശൻ ദേശീയ ചാനലിൽ ഒരു മണിക്കൂർ മാത്രമാണ് ശാസ്ത്ര വിഷയങ്ങൾക്ക് നീക്കിവെച്ചിട്ടുള്ളത്.
ശാസ്ത്ര സാേങ്കതിക വകുപ്പിന് കീഴിലെ ‘വിജ്ഞാൻ പ്രസാർ’ എന്ന സ്വയംഭരണ സ്ഥാപനമാണ് ചാനലുകൾക്കുള്ള സഹായങ്ങൾ നൽകുകയെന്ന് പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖർ വെമ്പതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.