Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡബിൾ ഡെക്കർ...

ഡബിൾ ഡെക്കർ ട്രെയിനുമായി ഇന്ത്യൻ റെയിൽവെ

text_fields
bookmark_border
ഡബിൾ ഡെക്കർ ട്രെയിനുമായി ഇന്ത്യൻ റെയിൽവെ
cancel

ന്യൂഡൽഹി: ജൂലൈ മുതൽ ഡബിൾ ഡെക്കർ ട്രെയിനുകൾ ഇറക്കാൻ ഇന്ത്യൻ റെയിൽവെ  തീരുമാനം. ഏറ്റവും തിരക്കുള്ള റൂട്ടുകളിൽ എ.സി ഡബിൾ ഡെക്കർ സർവീസുകൾ ആരംഭിക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്. 'ഉദയ്' എന്ന് പേരുള്ള ഈ എ.സി ട്രെയിനുകളിലെ കോച്ചുകളിൽ 120 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. യാത്രികർക്ക് ചായ, കാപ്പി, ഭക്ഷണം എന്നിവ നൽകാനുള്ള വെൻഡിങ് മെഷിനുകളും ഉണ്ടായിരിക്കും.

ഡൽഹി-ലക്നൗ പോലുള്ള ഏറ്റവും തിരക്കേറിയ റൂട്ടികളിലായിരിക്കും ഉദയ് സർവീസുകൾ നിലവിൽ വരിക. മെയിൽ- എക്സ്പ്രസ്  ട്രെയിനുകളിലെ മൂന്നാം ക്ളാസ് എ.സി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവ ഈടാക്കുക. കോച്ചുകളിലോരോന്നിലും വലിയ എൽ.സി.ഡി സ്ക്രീനുകളും വൈഫൈ സ്പീക്കർ സിസ്റ്റവും ഉണ്ടായിരിക്കും.

മറ്റ് ട്രെയിനുകളേക്കാൾ നാൽപത് ശതമാനം യാത്രക്കാരെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്നതിനാൽ ഈ റൂട്ടുകളിലുള്ള തിരക്ക് വലിയ തോതിൽ കുറക്കാൻ ഉദയ് ട്രെയിനുകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

രാത്രിയാത്രയാണെങ്കിൽ പോലും ഉദയ് ട്രെയിനുകളിൽ സ്ളീപ്പർ ബെർത്തുകൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ യാത്ര സുഖകരമാകുന്നതിനുള്ള മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും  റെയിൽവെയുടെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayDouble Decker train
News Summary - Double-decker AC train for overnight journey to be launched in July
Next Story