'ഇരട്ട എൻജിൻ സർക്കാർ ഉത്തർപ്രദേശിനെ ഇരട്ട അഴിമതിയിലേക്ക് നയിച്ചു', ബി.ജെ.പിയെ പരിഹസിച്ച് അഖിലേഷ് യാദവ്
text_fieldsബിജ്‌നോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇരട്ട എൻജിൻ സർക്കാർ ഉത്തർപ്രദേശിനെ ഇരട്ട അഴിമതിയിലേക്ക് നയിച്ചെന്ന് അദ്ദേഹം പരിഹസിച്ചു.
ബിജ്നോറിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേഷ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ പുതിയ ലോക്‌സഭയിൽ എന്ത് ഭരണഘടന കൊണ്ടുവരുമെന്ന അനിശ്ചിതത്വം നിലനിൽക്കുകയാണ്. ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് നിർമിക്കുന്ന പുതിയ ലോക്‌സഭ കെട്ടിടത്തെ പരാമർശിച്ചായിരുന്നു അഖിലേഷിന്‍റെ മറുപടി. 'പുതിയ ലോക്‌സഭയിൽ ഏത് ഭരണഘടനയാണ് കൊണ്ടുവരുന്നതെന്ന് ആർക്കറിയാം... ഉത്തർപ്രദേശിലെ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് പ്രധാനമാണ്. കാരണം അംബേദ്കറുടെ ഭരണഘടന മാറ്റിയാൽ ബി.ജെ.പിക്ക് എന്തും ചെയ്യാൻ കഴിയും' -അദ്ദേഹം വ്യക്തമാക്കി.
ചെറിയ നേതാവ് ചെറിയ നുണകളും വലിയ നേതാവ് വലിയ നുണകളും ഏറ്റവും വലിയ നേതാവ് ഏറ്റവും വലിയ നുണകളും പറയുകയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. നോട്ട് നിരോധനം അഴിമതി അവസാനിപ്പിക്കാനാണ് കൊണ്ട് വന്നതെന്ന് നമ്മൾ ഓർക്കണം. എന്നാൽ ഇരട്ട എൻജിൻ സർക്കാർ ഉത്തർപ്രദേശിനെ ഇരട്ട അഴിമതിയിലേക്ക് നയിച്ചു. ഇരട്ട എൻജിൻ സർക്കാർ മറ്റുള്ളവരുടെ അടിത്തറ ഇളക്കുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.