ലിബിയൻ സൈനിക അക്കാദമിയിൽ വ്യോമാക്രമണം; 30 മരണം
text_fieldsട്രിപളി: ലിബിയൻ തലസ്ഥാനമായ ട്രിപളിയിലെ സൈനിക അക്കാദമിയിലുണ്ടായ വ്യോമാക്രമ ണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി ട്രിപളി കേന്ദ്രമായ യു.എൻ അംഗീകൃത സർക്കാറിെൻറ ആരോഗ ്യമന്ത്രി ഹാമിദ് ബിൻ ഉമർ അറിയിച്ചു. ഹദബ മേഖലയിലെ സൈനിക സ്കൂളിലുണ്ടായ ആക്രമണത് തിൽ 33 പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം വക്താവ് അമീൻ അൽഹാശിമി പറഞ്ഞു.
കാഡറ്റുകൾ പരിശീലന മൈതാനിയിൽ നിൽക്കുേമ്പാഴായിരുന്നു ആക്രമണം. തലസ്ഥാനത്തെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 18നും 22നുമിടയിലുള്ള സൈനിക വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായവരിലധികവും. ഖലീഫ ഹഫ്തറിെൻറ നേതൃത്വത്തിലുള്ള വിമത ലിബിയൻ നാഷനൽ ആർമി കഴിഞ്ഞ ഏപ്രിൽ മുതൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ ട്രിപളി മേഖലയിൽ വ്യോമാക്രമണവും ഷെൽ വർഷവും ശക്തമാണ്. ട്രിപളി സർക്കാറിന് സൈനിക പിന്തുണ നൽകാനുള്ള തീരുമാനത്തിന് തുർക്കി പാർലമെൻറ് അംഗീകാരം നൽകിയതോടെ ആക്രമണം ശക്തമാകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. ലിബിയയിലെ യു.എൻ ദൗത്യസംഘം ആക്രമണത്തെ ശക്തമായി അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.