ആഴ്ചകൾ ഇന്ത്യയെ സമ്പൂർണമായി അടച്ചിടൂ എന്ന് യു.എസ് കോവിഡ് വിദഗ്ധൻ ആൻറണി ഫൗചി
text_fields്ന്യൂഡൽഹി: ആഴ്ചകളോളം ഇന്ത്യ സമ്പൂർണമായി അടച്ചിട്ട് കോവിഡ് വ്യാപനം തടയണമെന്ന് അമേരിക്കൻ കോവിഡ് വിദഗ്ധനായ ഡോ. ആൻറണി ഫൗചി. അതുവഴി മാത്രമേ അടിയന്തര, ഇടക്കാല, ദീർഘകാല നടപടികളുമായി ോകവിഡിനെ പിടിച്ചുകെട്ടാനാകൂ എന്നും ഇത് അത്യന്തം ദുർഘടമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബൈഡൻ ഭരണകൂടത്തിെൻറ മുഖ്യ മെഡിക്കൽ ഉപദേശകനായ ഫൗചി നേരത്തെ ഏഴ് അമേരിക്കൻ പ്രസിഡൻറുമാർക്കൊപ്പം സമാന പദവിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇനിയും രാഷ്ട്രീയ വിമർശനത്തിെൻറ സമയമല്ലിതെന്നും പ്രതിസന്ധി നേരിടാൻ പ്രത്യേക സംഘത്തിന് ചുമതല നൽകണമെന്നും ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ഡോ. ഫൗചി പറഞ്ഞു.
അടിയന്തരമായി ചെയ്യേണ്ടത് രോഗികൾക്ക് ആശ്വാസമെത്തിയെന്ന് ഉറപ്പാക്കലാണ്. അമേരിക്കയും മറ്റു രാജ്യങ്ങളും ചെയ്തപോലെ അടിയന്തരമായി ഇന്ത്യക്ക് സഹായമെത്തിക്കേണ്ടതുണ്ട്. രണ്ടാമതായി, സാഹചര്യം നേരിടാൻ ചൈന ചെയ്തപോലെ കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ പ്രത്യേക ആശുപത്രികൾ നിർമിക്കണം. സൈന്യം ഉൾപെടെ വിവിധ സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും വേണം. അവസാനമായി വാക്സിൻ വിതരണവും ഊർജിതമാക്കണം- ഡോ. ഫൗജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.