സി.എ.എ വിരുദ്ധ പ്രസംഗം: കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി
text_fieldsന്യൂഡൽഹി: അലീഗഢിലെ പൗരത്വ സമരത്തിൽ പ്രസംഗിച്ചതിന് ഗോരഖ്പൂർ മെഡിക്കൽ കോളജി ലെ മുൻ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെതിരെ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ദേശ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തി. അലീഗഢ് മുസ്ലിം സർവകലാശാലയിലെ പ്രസംഗത്തിെൻറ പേരിലെടുത്ത കേസിൽ കോടതി ജാമ്യം നൽകിയ ശേഷമാണ് നിയമം ചുമത്തിയത്. രാജ്യസുരക്ഷക്ക ും സമാധാനത്തിനും ഭീഷണിയാണെന്ന് സംശയിക്കുന്ന ആളെ വിചാരണ കൂടാതെ ഒരു വർഷം വരെ തടവിലാക്കാൻ അധികാരം നൽകുന്നതാണ് എൻ.എസ്.എ.
ഒരു കേസിൽ ജാമ്യം നേടിക്കഴിഞ്ഞവർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചാണ് യു.പി സർക്കാർ നടപടി. തിങ്കളാഴ്ച കോടതി ജാമ്യം നൽകിയിട്ടും കഫീലിനെ വിട്ടയക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെ യാണ് കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ജയിലിൽ തുടരുമെന്നും അലീഗഢ് പൊലീസ് സുപ്രണ്ട് ആകാശ് കുൽഹരി വാർത്ത ഏജൻസിയെ അറിയിച്ചു. പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് ആരോപിച്ചാണ് യു.പി പൊലീസ് കേസെടുത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും കഫീൽ പ്രസ്താവനകൾ നടത്തിയെന്ന് കേസെടുക്കുന്നതിനുള്ള കാരണമായി പൊലീസ് പറഞ്ഞു. പൗരത്വ സമര പരിപാടികൾക്ക് കേരളത്തിൽ വരാനിരിക്കേയാണ് മുംബൈ വിമാനത്താവളത്തിൽ വെച്ച് കഫീൽഖാനെ അറസ്റ്റ് ചെയ്തത്. വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്നതിന് പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്.
അലീഗഢിലെ സമരത്തിൽ കഫീൽഖാനൊപ്പം പ്രസംഗിച്ച സ്വരാജ് ഇന്ത്യ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് എൻ.എസ്.എ ചുമത്തിയതിനെ അപലപിച്ചു. കേന്ദ്രത്തിലും ഉത്തർപ്രദേശിലുമുള്ള ബി.ജെ.പി സർക്കാറുകളുെട കടുത്ത വിമർശകനായ കഫീൽ ഖാനെതിരെ ഗോരഖ്പൂർ മെഡിക്കൽ കോളജിലെ കുഞ്ഞുങ്ങളുടെ കൂട്ട മരണത്തിൽ കുറ്റം ചുമത്തിയിരുന്നുവെങ്കിലും തെളിവുമില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.