Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅശോക്​ ഗെലോട്ടിനെ...

അശോക്​ ഗെലോട്ടിനെ സന്ദർശിച്ച്​ ഡോ.കഫീൽ ഖാൻ; 'പോരാട്ടങ്ങൾക്ക്​ പൂർണ പിന്തുണ ലഭിച്ചു'

text_fields
bookmark_border
അശോക്​ ഗെലോട്ടിനെ സന്ദർശിച്ച്​ ഡോ.കഫീൽ ഖാൻ; പോരാട്ടങ്ങൾക്ക്​ പൂർണ പിന്തുണ ലഭിച്ചു
cancel

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സന്ദർശിച്ച്​ ഡോ.കഫീൽ ഖാൻ. ജയ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 1.10 കോടി കുടുംബങ്ങൾക്ക് സൗജന്യ വൈദ്യസഹായം നൽകുന്ന ആയുഷ്മാൻ ഭാരത് മഹാത്മാഗാന്ധി രാജസ്ഥാൻ സ്വസ്ത്യ ബീമ യോജനയെ കഫീൽ ഖാൻ അഭിനന്ദിച്ചു. പ്രതിസന്ധി കാലത്ത്​ രാജസ്ഥാൻ സർക്കാർ നൽകിയ സഹായത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഡോ. കഫീൽ ഖാൻ അദ്ദേഹത്തിന്‍റെ 'ഹെൽത്ത്ഫോർ ആൾ' പദ്ധതി സംബന്ധിച്ച്​ മുഖ്യമന്ത്രിക്ക്​ വിവരിച്ചുകൊടുത്തു.


ഹെൽത്ത്ഫോർ ആൾ സംരംഭത്തിനുള്ള പിന്തുണ രാജസ്​ഥാൻ സർക്കാർ വാഗ്​ദാനം നൽകിയതായി കഫീൽ ഖാൻ പറഞ്ഞു.​ ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന അനീതിക്കെതിരെ അശോക്​ ഗെലോട്ട്​ പിന്തുണ ഉറപ്പ് നൽകി. അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ട ഡോ.കഫീല്‍ ഖാന്‍ സുരക്ഷിതതാവളം തേടിയാണ്​ 2020 സെപ്​റ്റംബറിൽ കുടുംബത്തോടൊപ്പം ജയ്പൂരിലെത്തിയത്​. ഉത്തർപ്രദേശിൽ നിന്നാൽ വീണ്ടും ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യ നാഥ് തന്നെ ജയിലിൽ അടച്ചേക്കുമോ എന്ന ഭയം മൂലമാണ് ഡോക്​ടറും കുടുംബവും ഉത്തർപ്രദേശ് വിട്ടത്​.


കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ ജയ്പൂരിലേക്ക് താമസം മാറിയതെന്നാണ്​ അന്ന്​ കഫീല്‍ ഖാന്‍ പറഞ്ഞത്​. 'പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു. നിങ്ങള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്നും ഉറപ്പ് നൽകി. യു.പി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യു.പിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു' കഫീല്‍ ഖാന്‍ പറഞ്ഞു'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Kafeel KhanAshok GehlotRajashthan
Next Story