ഓക്സിജനില്ലാതെ കുഞ്ഞുങ്ങൾ മരിച്ചത് കമീഷൻ നൽകാത്തതിനാൽ –ഡോ.കഫീല്‍ ഖാന്
text_fieldsഭോപാൽ: ഗോരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുട ര്‍ന്ന് അറുപതോളം കുട്ടികള്‍ മരിച്ച സംഭവത്തിന് പിറകിൽ കമീഷൻ നൽകാത്തതെന്ന് വെളി പ്പെടുത്തൽ. സംഭവത്തിൽ ആദ്യം അറസ്റ്റിലാവുകയും പിന്നീട് കുറ്റമുക്തനാവുകയുംചെ യ്ത ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. കു ടിശ്ശിക അടച്ചുതീർക്കാത്തതിനാലാണ് വിതരണക്കാരൻ ഓക്സിജൻ സിലിണ്ടറുകൾ നൽകാതിരുന്നതെന്നും ഇയാൾ ഉദ്യോഗസ്ഥർക്ക് 10 ശതമാനം തുക കമീഷൻ നൽകാൻ വിസമ്മതിച്ചതാണ് കുടിശ്ശിക നൽകാതിരിക്കാൻ കാരണമായതെന്നും കഫീൽ ഖാൻ വാർത്തലേഖകരോട് പറഞ്ഞു.
ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകിയിരുന്ന വിതരണക്കാരനുള്ള കുടിശ്ശിക ഉടൻ അടച്ചുതീർത്ത് ഓക്സിജൻ ക്ഷാമം ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി അധികാരികൾക്ക് 14 കത്തുകൾ എഴുതിയെന്നും എന്നാൽ ആരും അത് പരിഗണിച്ചില്ലെന്നും ഖാൻ പറഞ്ഞു. തുടർന്നാണ് വിതരണക്കാരൻ ആശുപത്രിയിലേക്കുള്ള ഓക്സിജൻ സിലിണ്ടറുകളുടെ വിതരണം നിർത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
2017ലാണ് ഗോരഖ്പൂരില്‍ ജപ്പാൻജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അറുപതോളം കുട്ടികള്‍ ഓക്സിജൻ മുടങ്ങി ശ്വാസംമുട്ടി മരിച്ചത്. സംഭവത്തില്‍ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഓടിനടന്ന ഡോ. കഫീല്‍ ഖാനെ കുറ്റക്കാരനാണെന്ന് ആരോപിച്ച് ഉത്തർപ്രദേശ് െപാലീസ് അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. തുടർന്ന് ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്നും അവധിയില്‍ ആയിരുന്നിട്ടുപോലും അദ്ദേഹം കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തിയതിനെ തുടർന്ന് ഖാനെ കുറ്റമുക്തനാക്കിയിരുന്നു.
കഫീൽ ഖാെൻറ വെളിപ്പെടുത്തൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സർക്കാറിനെയും വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. തനിക്ക് ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും ദുരന്തത്തിനിരയായവർക്ക് നീതി ലഭിക്കാനും യഥാർഥ കുറ്റക്കാർക്ക് ശിക്ഷനൽകാനും വേണ്ടി ഉടൻതന്നെ അലഹാബാദ് ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്വേഷണ റിപ്പോർട്ടിൽ സംഭവത്തിെൻറ ഉത്തരവാദികളെ പരാമർശിക്കാത്തതുതന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കഫീൽ ഖാന് ജോലി വാഗ്ദാനവുമായി കോൺഗ്രസ്
ഭോപാൽ: ഡോ.കഫീൽ ഖാന് ജോലി നൽകാൻ കോൺഗ്രസ് തയാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് അറിയിച്ചതായി കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് അറിയിച്ചു. താൻ കഫീൽ ഖാനെ നേരിട്ട് കണ്ടിരുന്നുവെന്നും സംഭവത്തിൽ ഖേദം അറിയിച്ചുവെന്നും മസൂദ് പറഞ്ഞു. തുടർന്ന് വിഷയം ദിഗ്വിജയ് സിങ്ങുമായി സംസാരിക്കുകയും അദ്ദേഹം ഖാന് ജോലി നൽകാൻ തയാറാവുകയും ചെയ്തു. ഇക്കാര്യം രാഹുൽ ഗാന്ധിയുമായും സംസാരിച്ചിട്ടുണ്ട്. യു.പി സർക്കാർ ഡോക്ടർക്ക് നീതി നിഷേധിക്കുകയാണ്. എന്നാൽ, മധ്യപ്രദേശ് സർക്കാർ കഫീൽ ഖാനെ പോലൊരു ശിശുരോഗ വിദഗ്ധനെ സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.