ത്രിപുര മുഖ്യമന്ത്രിയായി ഡോ. മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു
text_fieldsഅഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഡോ. മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ദന്തരോഗ വിദഗ്ധനായ മണിക് സാഹ കഴിഞ്ഞ മാസമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബിപ്ലബ് ദേബ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. ബി.ജെ.പിയിലെ ആഭ്യന്തര തർക്കങ്ങളാണ് രാജിക്ക് വഴിവെച്ചതെന്നാണ് സൂചന. ത്രിപുരയിലെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകർക്കെതിരെ വലിയ രീതിയിൽ ആക്രമണങ്ങൾ നടന്നത് കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി ബി.ജെ.പി മുഖ്യമന്ത്രിയെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.