അമേരിക്കയിലെ കോവിഡ് ടാസ്ക് ഫോഴ്സിൽ ഇനി കർണാടക 'ടച്ച്'
text_fieldsബംഗളൂരു: നിയുക്ത അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന് തിങ്കളാഴ്ച പ്രഖ്യാപിക്കാന്‍ പോകുന്ന കൊറോണ വൈറസ് ടാസ്ക് ഫോഴ്സില്‍ ഇന്തോ-അമേരിക്കനായ ഡോ. വിവേക് മൂര്‍ത്തി സഹ അധ്യക്ഷനായേക്കും. പ്രചാരണ കാലയളവില്‍ പൊതുജനാരോഗ്യ, കൊറോണ വൈറസ് വിഷയങ്ങളില്‍ ബൈഡെൻറ ഉന്നത ഉപദേശകരില്‍ ഒരാളായിരുന്നു 43കാരനായ മൂര്‍ത്തി.
ബൈഡനുമായി അടുത്തബന്ധം പുലര്‍ത്തുന്ന വിവേക് മൂര്‍ത്തിയെ ടാസ്ക് ഫോഴ്സിെൻറ സഹ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കുടുംബവേരുകളുള്ള ഡോ. വിവേക് മൂർത്തി 2014ൽ ബറാക്ക് ഒബായുടെ ഭരണകാലത്ത് അമേരിക്കയുടെ 19ാമത് സർജൻ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ സ്ഥാനം ഒഴിയേണ്ടിവന്നു. കോവിഡ് ടാസ്ക് ഫോഴ്സിൽ വിവേക് മൂർത്തി ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കുടുംബാംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.