മുസ്ലിം യുവാവിനെ 'തീവ്രവാദിയാക്കി' പഞ്ചാബിലെ സ്‌കൂൾ കുട്ടികളുടെ സ്വാതന്ത്ര്യദിന നാടകം; വിവാദം
text_fieldsമുസ്ലീം യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് പഞ്ചാബിലെ സ്‌കൂൾ കുട്ടികൾ നടത്തിയ സ്വാതന്ത്ര്യദിന നാടകം വിവാദമായി. പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ഭൂലത്ത് അസംബ്ലി മണ്ഡലത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ, വെള്ള തൊപ്പി ധരിച്ച മുസ്ലീമിനെ തീവ്രവാദിയായി ചിത്രീകരിക്കുന്ന നാടകമാണ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. ഇത് ജനങ്ങളെ പ്രകോപിപ്പിക്കുകയും ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.
മുസ്ലീം സമുദായത്തെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിച്ച നാടകമാണിതെന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി (എ.എ.പി) ഇതിന് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
തങ്ങളുടെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി കേന്ദ്ര സർക്കാർ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ സൈന്യം നടത്തിയ ത്യാഗങ്ങളെ ഇകഴ്ത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തിങ്കളാഴ്ച സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.