നിബന്ധന പാലിച്ചില്ലെന്ന്; ധന്‍ഖറിനെതിരായ അവിശ്വാസ പ്രമേയം തള്ളി
text_fieldsന്യൂഡല്‍ഹി: രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശാണ് പ്രമേയം തള്ളിയത്. 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന നിബന്ധന പാലിച്ചില്ല, പേര് തെറ്റിച്ചെഴുതി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 67 (ബി) പ്രകാരമാണ് നോട്ടീസ് നൽകിയത്. 60 പ്രതിപക്ഷ അംഗങ്ങൾ നോട്ടീസിൽ ഒപ്പുവെച്ചിരുന്നു.
രാജ്യസഭാ ചെയർമാൻ എന്ന നിലയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇൻഡ്യ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച പ്രതിപക്ഷം രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. രാജ്യചരിത്രത്തില്‍ ആദ്യമായാണ് രാജ്യസഭാ ചെയർമാനെ നീക്കാൻ നോട്ടീസ് നല്‍കുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ അംഗബലം ഉപയോഗിച്ച് ധന്‍ഖറെ നീക്കുക അസാധ്യമാണെങ്കിലും രാജ്യസഭാ ചെയര്‍മാന്റെ ഏകപക്ഷീയമായ പെരുമാറ്റം തുറന്നുകാണിക്കുകയായിരുന്നു പ്രതിപക്ഷ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.