കോവിഡ് മരുന്ന് 2-ഡി.ജി ഗർഭിണികളും കുട്ടികളും ഉപപയോഗിക്കരുതെന്ന് ഡി.ആർ.ഡി.ഒ
text_fields
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച 2-ഡി.ജി മരുന്ന് ഉപയോഗിക്കുന്നവർക്ക് നിർദേശങ്ങളുമായി നിർമാതാക്കളായ പ്രതിരോധ ഗവേഷണ, വികസന സംഘടന (ഡി.ആർ.ഡി.ഒ). രോഗബാധ സാരമായ ഘട്ടത്തിലുള്ളവർക്കും അതിതീവ്രമായി ബാധിച്ചവർക്കും 10 ദിവസം വരെ മരുന്ന് നൽകാമെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു.
അതേ സമയം പ്രമേഹം കൂടുതലുള്ളവർ, ഹൃദ്രോഗികൾ, ശ്വസന പ്രശ്നങ്ങളുള്ളവർ (എ.ഡി.എസ്), വൃക്ക രോഗികൾ തുടങ്ങിയവരിൽ 2-ഡി.ജിയുടെ പാർശ്വഫലങ്ങൾ പഠന വിധേയമാക്കിയിട്ടില്ല. അതിനാൽ, ഈ വിഭാഗക്കാർ മരുന്ന് കഴിക്കുേമ്പാൾ പ്രത്യേക ജാഗ്രത കാണിക്കണം.
ഗർഭിണികൾ, മുലയൂട്ടുന്നവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് ഈ മരുന്ന് നൽകരുത്.
രാജ്യത്ത് റെഡ്ഡീസ് ലാബ് ആണ് മരുന്ന് വിതരണം ചെയ്യുന്നത്. കൂടുതൽ വിശദാംശങ്ങൾക്ക് ഈ മരുന്നുകമ്പനിയുമായി ബന്ധപ്പെടണമെന്നും ഡി.ആർ.ഡി.ഒ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.