ബ്രഹ്മോസ് പരീക്ഷണം വിജയം
text_fieldsബാലസോർ (ഒഡിഷ): സൂപ്പർ സോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസ് ചാന്ദിപ്പൂർ വിക്ഷേപണത്തറയിൽനിന്ന് വിജയകരമായി പരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 10.15നായിരുന്നു വിക്ഷേപണമെന്ന് ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് (ഡി.ആർ.ഡി.ഒ) വൃത്തങ്ങൾ പറഞ്ഞു.
മേയ് 21, 22 തീയതികളിൽ ബ്രഹ്മോസ് മിസൈൽ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ഇന്നലത്തെ വിക്ഷേപണം. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയിൽ തദ്ദേശീയമായി നിർമിച്ച ഉപസംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നു.
ഇന്ത്യ-റഷ്യ സംയുക്ത പദ്ധതിയാണ് ബ്രഹ്മോസ്. അത്യാധുനിക ആക്രമണ സംവിധാനങ്ങളുള്ള ബ്രഹ്മോസ് രാജ്യത്തിന് കരയിലും കടലിലുമുള്ള പ്രതിരോധത്തിന് കരുത്തുപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.