വിമാനത്താവളത്തിൽ 1.06 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങൾ പിടിച്ചെടുത്തു
text_fieldsഅഹമ്മദാബാദ്: അഹമ്മദാബാദിൽ 1.06 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങൾ പിടിച്ചെടുത്തു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 304.629 കാരറ്റ് വജ്രങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ മുംബൈ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തു.
വജ്രങ്ങൾ അഹമ്മദാബാദിൽ നിന്ന് ദുബായിലേക്ക് കടത്തുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറിയിച്ചു. 15 ചെറിയ പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു വജ്രങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിൽ പ്രതി ഒരു വജ്രവ്യാപാരിയുടെ കള്ളക്കടത്ത് തൊഴിലാളിയാണെന്ന് തെളിഞ്ഞു. എയർപോർട്ടിൽ നടന്ന ചെക്കിങ്ങിനിടെ പ്രതിയുടെ പക്കലുണ്ടായിരുന്ന വജ്രങ്ങളുടെയും വിദേശ പണത്തിന്‍റെയും കണക്ക് വ്യക്തമായി ഉദ്യോഗസ്ഥരെ ബോധിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ സംശയം തോന്നിയ എയർപോർട്ട് ജീവനക്കാർ അന്വേഷണ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സർക്കാർ മൂല്യനിർണ്ണയക്കാരെത്തി വജ്രങ്ങൾ പരിശോധിച്ച് വിലയിരുത്തുകയായിരുന്നുവെന്ന് ഡി.ആർ.ഐ അറിയിച്ചു. ഇന്ത്യക്ക് പുറത്ത് പ്രതി നേരത്തെ കള്ളക്കടത്ത് നടത്തിയതായി സമ്മതിച്ചുവെന്നും ഇതേ ആവശ്യത്തിനായി ദുബായ് ആസ്ഥാനമായുള്ള മറ്റൊരു വജ്ര വിൽപ്പനക്കാരൻ തനിക്ക് കമ്മീഷൻ നൽകിയിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതായും ഡി.ആർ.ഐ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.