ഭോപാലിൽ 20 ലക്ഷത്തോളം വില വരുന്ന വിദേശ സിഗരറ്റുകൾ പിടികൂടി
text_fieldsഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ ഒരു ലക്ഷത്തിലേറെ വരുന്ന വിദേശ സിഗരറ്റുകൾ പിടികൂടി. 20 ലക്ഷത്തോളം വില വരുന്ന സിഗരറ്റുകളാണ് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ്(ഡി.ആർ.ഐ) ഉദ്യോഗസ്ഥർ ശനിയാഴ്ച പറഞ്ഞു.
വ്യാഴാഴ്ച ഭോപാലിലെ വിവിധ സ്ഥലങ്ങളിൽ നടന്ന റെയ്ഡിലാണ് സിഗരറ്റുകൾ പിടിച്ചെടുത്തത്. ജാറം ബ്ലാക്, എസ്സെ, പൈൻ, മോണ്ട്, ഗുഡാങ് ഗരം തുടങ്ങി വിദേശ ബ്രാൻഡുകളുടെ ഒരു ലക്ഷത്തോളം വരുന്ന സിഗരറ്റുകളാണ് കണ്ടെടുത്തത്.
''സിഗരറ്റുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയതാണ്. പാക്കറ്റുകളിൽ അർബുദ ബോധവത്ക്കരണ ചിത്രങ്ങൾ ഇല്ല. ചിത്രമടങ്ങുന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. '' -ഡി.ആർ.ഐ വൃത്തങ്ങൾ വ്യക്തമാക്കി.
സിഗരറ്റുകൾ കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് പിടിച്ചെടുത്തത്. സിഗരറ്റുകൾ ഡൽഹി വഴിയാണ് ഭോപാലിലെത്തിയത്. ഇത്തരം കള്ളക്കടത്ത് സിഗരറ്റുകൾ യുവാക്കൾക്കിടയിൽ പ്രചാരത്തിലുണ്ട്. ഇവ വിൽക്കുന്ന പാൻ കടക്കാർ വിശ്വസനീയ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇവ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.