ഗുരുഗ്രാമിൽ ടോൾ ബൂത്തിൽ ജീവനക്കാരിക്ക് മർദ്ദനം-Video
text_fieldsന്യൂഡൽഹി: ഗുരുഗ്രാമിൽ ടോൾ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് കാർ ഡ്രൈവറുടെ മർദ്ദനം. ടോൾ നൽകില്ലെന്ന് പറഞ ്ഞാണ് ജീവനക്കാരിയെ ഡ്രൈവർ മർദ്ദിച്ചത്. ഇതിൻെറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു.
#WATCH Kherki Daula Toll Plaza employee hit by a car driver early morning today; case registered, accused absconding #Gurugram pic.twitter.com/AwdXxxOFNn
— ANI (@ANI) June 21, 2019
ഖേർക്കി ഡൗലയിലെ ടോൾ പ്ലാസയിലാണ് സംഭവമുണ്ടായത്. ടോൾ ബൂത്തിലെ ജനാലയിലൂടെ ഡ്രൈവർ ജീവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നു മറ്റ് ആളുകൾ ഇയാളെ പിടിച്ച് മാറ്റി.
ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഗുരുഗ്രാമിലെ ടോൾ പ്ലാസയിൽ നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് ടോൾ പ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ കാറിടിച്ച് പരിക്കേൽപ്പിക്കാനായിരുന്നു ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.