നിർത്താതെ ഹോണടിച്ചു; അതേ ഹോണടി ഡ്രൈവർമാരെ ഇരുത്തി കേൾപ്പിച്ച് പൊലീസ് - VIDEO
text_fieldsബംഗളൂരു: ശബ്ദത്തിൽ ഹോൺ മുഴക്കി അലോസരം സൃഷ്ടിച്ച ഡ്രൈവർമാരെ അതെ ഹോൺ മുഴക്കി കേൾപ്പിച്ച് പൊലീസ്. കർണാടകയിലാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ദൃശ്യങ്ങളിൽ ഒരു കോളേജ് ബസ് കാണാം. ബസിൻ്റെ ഡ്രൈവറെ അതിൽ നിന്നും പുറത്ത് ഇറക്കിയിരിക്കുകയാണ് പൊലീസ്.
പിന്നീട് ഹോൺ ശബ്ദം കേൾക്കുന്ന സ്ഥലത്ത് ചെവി ചേർത്ത് വെക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. പിന്നാലെ പൊലീസ് ഹോൺ മുഴക്കുന്നു.
In Karnataka, the traffic police stopped drivers who were honking unnecessarily and made them stand in front of their vehicles.
— Aaraynsh (@aaraynsh) January 20, 2025
Swag level: Infinity ♾️
pic.twitter.com/OngNFpjaRy
മുന്നിലുള്ള വാഹനങ്ങൾ മാറ്റാൻ അൽപ്പം താമസിച്ചാലും, ചില സന്ദർഭങ്ങളിൽ അനാവശ്യമായും ഹോൺ മുഴക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാകുന്ന പ്രയാസം മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്‌തതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
വളരെ വേഗത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധിപേരാണ് പൊലീസിന് അഭിനന്ദവുമായെത്തിയത്.
ഹെഡ്‍ലൈറ്റ് വിഷയത്തിലും ഇതേ രീതിയിൽ തന്നെ ശിക്ഷ നൽകണമെന്നും, മണികൂറുകളോളം അതിൽ തന്നെ നോക്കി നിൽക്കുമ്പോൾ ആ ബുദ്ധിമുട്ട് മനസിലാകുമെന്നും ചിലർ വീഡിയോക്ക് താഴെ നിർദേശം നൽകുന്നുണ്ട്.
അതെസമയം വീഡിയോയെ വിമർശിച്ചും ചിലർ രംഗത്തെത്തി. ഇത്തരം രീതിയിലല്ല ആളുകളെ ശിക്ഷിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.