ഡ്രോൺ പറന്നെത്തി, വാക്സിനുമായി
text_fieldsബംഗളൂരു: ഡ്രോണിന്‍റെ സഹായത്തോടെ ഗ്രാമത്തിലേക്ക് വാക്സിൻ എത്തിച്ച് കർണാടക. ചന്ദ്രപുര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്ന് ഹരഗഡ്ഡെ ആരോഗ്യ കേന്ദ്രത്തിലേക്കാണ് ഡ്രോണിൽ 50 ഡോസ് വാക്സിനും സിറിഞ്ചും പറന്നെത്തിയത്.
ഏഴു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ പത്ത് മിനിറ്റെടുത്തു. റോഡ് മാർഗമാണെങ്കിൽ അരമണിക്കൂറിലധികം സമയം വേണ്ടിവരും. കർണാടക ആരോഗ്യ വകുപ്പ് നാഷനൽ എയറോസ്പേസ് ലബോറട്ടറീസുമായ് സഹകരിച്ചാണ് (എൻ.എ.എൽ) വാക്സിൻ വിതരണത്തിന് ഡ്രോൺ ഉപയോഗിക്കുന്നത്.
ചന്ദ്രപുരയിൽനിന്ന് രാവിലെ 9.43ന് പറന്നുയർന്ന ഒക്റ്റകോപ്റ്റർ ഡ്രോൺ 9.53ന് ഹരഗഡ്ഡെയിലെത്തി. 300 മീറ്റർ ഉയരത്തിലാണ് ഡ്രോൺ പറന്നത്.
വാക്സിൻ, മരുന്ന് വിതരണം ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളോടെ വ്യോമ മന്ത്രാലയം അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.