പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷന് മുകളിൽ ഡ്രോൺ; പ്രതിഷേധം അറിയിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷൻ വളപ്പിനു മുകളിൽ ഡ്രോൺ. സുരക്ഷാ ലംഘനത്തിന് പാകിസ്താനെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജമ്മു-കശ്മീരിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെ കഴിഞ്ഞയാഴ്ച നടന്ന ഡ്രോൺ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിപ്പിച്ചിരിക്കേയാണ് പുതിയ സംഭവവികാസം. ഡ്രോൺ നിരീക്ഷണവും ആക്രമണവുമെല്ലാം ഭരണകൂടത്തിെൻറയോ ലശ്കറെ ത്വയ്യിബ, ജെയ്ശെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘങ്ങളുടെയോ പിന്തുണയോടെയാണെന്ന് ഇന്ത്യ കരുതുന്നു.
ജൂൺ 26നാണ് ഹൈകമീഷൻ വളപ്പിനു മുകളിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഇേതക്കുറിച്ച് പാകിസ്താൻ അന്വേഷണം നടത്തണമെന്നും, മേലിൽ ഇത്തരം സംഭവം ആവർത്തിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹൈകമീഷൻ ഓഫിസ് വളപ്പിൽ ചടങ്ങ് നടന്നുകൊണ്ടിരിക്കെയാണ് മുകളിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, പാക് തലസ്ഥാന നഗരിയിലെ ഇന്ത്യൻ ഹൈകമീഷൻ ഓഫിസിന് മുകളിൽ ഡ്രോൺ കണ്ടെത്തിയ സംഭവം നിഷേധിച്ച് പാകിസ്താൻ. സംഭവം സ്ഥിരീകരിക്കുന്ന ഒരു തെളിവും ഇന്ത്യ കൈമാറിയിട്ടില്ലെന്ന് പാക് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരി അറിയിച്ചു. ഇന്ത്യൻ ഹൈകമീഷൻ ഓഫിസിന് മുകളിലൂടെ ഡ്രോൺ പറന്നുവെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രസ്താവന ശ്രദ്ധയിൽപെട്ടെന്നും ഈ ആരോപണത്തിന് ഒരടിസ്ഥാനവുമില്ലെന്നും പാക് പ്രതിനിധി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.