ഡ്രോൺ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയെന്ന്; വെടിവെച്ചിടാൻ കേന്ദ്ര നിർദേശം
text_fieldsതിരുവനന്തപുരം: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാ ക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാറിെൻറ മുന്നറിയി പ്പ്. സുരക്ഷ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനമിറക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ ്രം നിർദേശംനൽകി. ഇത്തരം സുരക്ഷ മേഖലകൾക്ക് മുകളിൽ പറക്കുന്ന ഡ്രോണുകളെ വെടിെവച്ച ിടണം.
ഇതിനായി വ്യോമസേന, പൊലീസ് എന്നിവർ സംയുക്തമായി പ്രവർത്തിക്കണമെന്നും സംസ ്ഥാനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതിനിടെ സുരക്ഷ നിർദേശം നിലനിൽക്കെ തിരുവനന്തപുരത്ത് ഡ്രോണുകൾ പറന്നത് ഗുരുതര സുരക്ഷവീഴ്ചയാണെന്നാണ് സുരക്ഷ ഏജൻസികളുടെ വിലയിരുത്തൽ. തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിനും പൊലീസ് ആസ്ഥാനത്തിനും മുകളിൽ കഴിഞ്ഞദിവസവും ഡ്രോൺ കാമറകൾ പറന്നതായുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ ദിവസങ്ങൾക്ക് മുമ്പ് തലസ്ഥാനത്ത് ഡ്രോൺ കാമറ കാണപ്പെട്ടതിെൻറ ദൃശ്യങ്ങൾ വിശദപരിശോധനക്കായി കേന്ദ്ര ഏജൻസികൾക്ക് കൈമാറി. എന്നാൽ ഡ്രോൺ പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഐ.എസ്.ആർ.ഒ, റാ, ഡി.ആർ.ഡി.ഒ, മിലിട്ടറി ഇൻറലിജൻസ്, വ്യോമസേന എന്നിവക്കാണ് ദൃശ്യങ്ങൾ കൈമാറിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കാമറയിലാണ് ഇൗ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്.
കോസ്റ്റ് ഗാർഡ് കേന്ദ്രം, ദക്ഷിണ വ്യോമസേന ആസ്ഥാനം, പാങ്ങോട് കരസേന സ്റ്റേഷൻ എന്നിവക്കടുത്തുകൂടി ഡ്രോൺ പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്.
ജനവാസകേന്ദ്രങ്ങൾക്ക് മുകളിലൂടെയാണ് ഡ്രോൺ പറന്നതെന്നും ഇവ സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഡ്രോണുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് റേഞ്ച് ഐ.ജി അശോക് യാദവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.