രജൗരിയിൽ ഡ്രോണുകളുടെ സംഭരണം, വിൽപന, ഉപയോഗം എന്നിവക്ക് വിലക്ക്
text_fieldsജമ്മു: ഡ്രോൺ ഉപയോഗിച്ച് ജമ്മുവിലെ വ്യോമസേന കേന്ദ്രത്തിൽ ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കി. അതിർത്തി ജില്ലയായ രജൗരിയിൽ ഡ്രോൺ ഉൾപ്പെടെയുള്ള വിദൂര നിയന്ത്രിത പറക്കും പേടകങ്ങൾക്ക് വിലക്കേർപ്പെടുത്തി.
ഇവയുടെ സംഭരണം, വിൽപന, ഉപയോഗം എന്നിവക്കാണ് ജില്ല ഭരണകൂടം നിരോധനമേർപ്പെടുത്തിയത്. ഡ്രോണുകൾ കൈവശമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കണമെന്ന് രജൗരി ജില്ല മജിസ്ട്രേറ്റ് രാജേഷ് കുമാർ ശവൻ അറിയിച്ചു.സർക്കാർ ഏജൻസികൾ സർവേക്കും മറ്റ് ആവശ്യങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കുന്നതിന് മുമ്പ് സമീപത്തെ പൊലീസ്സ്റ്റേഷനിൽ അറിയിക്കണം.
അതെ സമയം ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. തുടര്‍ച്ചയായ നാലാംദിവസമാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്. ഇതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെ മിരാന്‍ സാഹിബ്, കലുചക്, കുഞ്ജാവനി മേഖലകളിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. 4.40നാണ് കലുചകില്‍ ഡ്രോണ്‍ കണ്ടത്. 4.52ന് കുഞ്ജാവനിയിലും ഡ്രോണ്‍ കണ്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയ ഏഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.