മയക്കുമരുന്ന് കേസ്: മലയാളികളായ പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി
text_fieldsബംഗളൂരു: ഹുളിമാവിെല വാടക വീട്ടിൽനിന്ന് എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്ന് കണ്ടെത്തിയ കേസിൽ പ്രതികളായ മൂന്ന് മലയാളി യുവാക്കളുടെ ജാമ്യ ഹരജി കർണാടക ഹൈക്കോടതി തള്ളി. എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഹുളിമാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂര്‍ സ്വദേശികളായ എന്‍.പി. തസ്ലിം (28), കെ.വി. ഹസീബ് (25), കോഴിക്കോട് സ്വദേശി റാഷിഖ് അലി (25) എന്നിവരുടെ ജാമ്യ ഹരജിയാണ് തള്ളിയത്.
കഴിഞ്ഞ ജൂൺ11ന് സെന്‍ട്രന്‍ ക്രൈം ബ്രാഞ്ച് ആൻഡ് നാര്‍ക്കോട്ടിക്‌സ് വിങ്ങ് നടത്തിയ റെയ്ഡിൽ എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി തസ്ലിം, ഹസീബ്, റാഷിഖ് അലി എന്നിവരെ കൂടാതെ മലപ്പുറം സ്വദേശി മുഹമ്മദ് അമീര്‍ (23), പുൽപള്ളി പെരിക്കല്ലൂർ സ്വദേശി ജോമോൻ (24), ബംഗളൂരു ബെന്നാർഘട്ടയിൽ താമസിക്കുന്ന മനു തോമസ് ( 26) എന്നിവരും പിടിയിലായിരുന്നു. കേരളത്തിൽനിന്ന് കഞ്ചാവും മറ്റു മയക്കുമരുന്ന് പദാർഥങ്ങളും എത്തിച്ച് ബംഗളൂരുവിലെ കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് ക്രൈം വിഭാഗം ജോയിൻറ് കമീഷണർ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തിയിരുന്നു. ഇവർ കഴിഞ്ഞ വീട്ടിൽനിന്ന് കഞ്ചാവ്, മയക്കുഗുളികകൾ, എൽ.എസ്.ഡി സ്ട്രിപ്പുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.
തങ്ങളുടെ പക്കൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തസ്ലിം, ഹസീബ്, റാഷിഖ് അലി എന്നിവർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, വീട്ടിൽനിന്ന് കണ്ടെടുത്ത ബാഗിനുള്ളിൽ മയക്കുമരുന്നാണുള്ളതെന്ന് തങ്ങൾക്കറിയില്ലായിരുനുവെന്ന് തെളിയിക്കാൻ പ്രതികൾക്ക് ബാധ്യതയുണ്ടെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.