മയക്കുമരുന്ന് കേസ്: പ്രതിയിൽനിന്ന് 12 ലക്ഷം കണ്ടെടുത്തു
text_fieldsബംഗളുരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ വിദേശ പൗരന്റെ അക്കൗണ്ടുകളിൽ നിന്ന് 12 ലക്ഷം രൂപ സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ വിദ്യാരണ്യപുരയിൽ അറസ്റ്റിലായ നൈജീരിയൻ പൗരൻ പീറ്റർ ഇകഡി ബെലോൻവുവിന്റെ (38) ഏഴ് അക്കൗണ്ടുകളിൽനിന്നായാണ് പണം തിരിച്ചുപിടിച്ചത്. ഇയാൾ ബംഗളൂരു നഗരത്തിൽ ആവശ്യക്കാർക്ക് യു.പി.ഐ ഇടപാടിലൂടെ പണം സ്വീകരിച്ചാണ് മയക്കുമരുന്ന് കൈമാറിയിരുന്നത്.
പ്രതിക്കെതിരെ നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ടും ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് (എസ്.എ.എഫ്.ഇ.എം.എ) ആക്ട് പ്രകാരവും വകുപ്പുകൾ ചുമത്തിയാണ് പ്രതിയുടെ അക്കൗണ്ടിൽനിന്ന് പണം വീണ്ടെടുത്തത്. എൻ.ഡി.പി.എസ് നിയമത്തിലെ അഞ്ച് (എ) വകുപ്പും എസ്.എ.എഫ്.ഇ.എം.എ നിയമത്തിലെ 68 (ഇ,എഫ്) വകുപ്പുകളും ചുമത്തി വിദേശ മയക്കുമരുന്ന് കടത്തുകാരന്റെ അക്കൗണ്ടിൽനിന്ന് പണം തിരിച്ചുപിടിക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനനദ ചൂണ്ടിക്കാട്ടി. മെഡിക്കൽ വിസയിൽ 2008ൽ ഇന്ത്യയിലെത്തിയ പ്രതി 2022ൽ മണിപ്പൂരിൽനിന്ന് യുവതിയെ വിവാഹം കഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.