മയക്കുമരുന്ന് കേസ്: കോൺഗ്രസ് നേതാവിെൻറ മകനടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുൻ കർണാടക മന്ത്രിയുടെ മകൻ ഉൾപ്പെടെ മൂന്നുപേരെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) പിടികൂടി.
ഹാവേരി ജില്ലയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രുദ്രപ്പ ലമാനിയുടെ മകൻ ദർശൻ ലമാനിയെയാണ് സി.സി.ബി സംഘം ഗോവയിൽനിന്നും അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് റാക്കറ്റ് കേസിൽ ഒളിവിലുള്ള പ്രതികളായ ഹേമന്ത്, സുനീഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഡാർക്ക് വെബ് വഴി ലഹരിവസ്തുക്കൾ വാങ്ങി ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്ന സംഘത്തിൽ ഉൾപ്പെട്ട സുനീഷിനെയും ഹേമന്തിനെയും ദർശൻ ലമാനിയാണ് ഒളിവിൽ പാർപ്പിച്ചിരുന്നതെന്ന് ജോയൻറ് കമീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.