ബംഗളൂരു വിമാനത്താവളത്തിൽ ഒരു കോടിയുടെ മയക്കുമരുന്ന് പിടികൂടി
text_fieldsബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ഒരുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. മസാജ് യന്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിൽ വിവിധ നിറത്തിലുള്ള എം.ഡി.എം.എ ഗുളികകളാണ് പിടിച്ചെടുത്തത്. ബെൽജിയത്തിൽനിന്നാണ് 1.98 കിലോ ഗ്രാം മയക്കുമരുന്ന് അടങ്ങുന്ന പാക്കേജ് എത്തിയത്. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിെൻറ ബംഗളൂരുവിലെ ഏജൻറുകൾക്കായി എത്തിച്ചതാണ് പാക്കേജ് എന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന വിവരം.
ഇലക്ട്രിക് ഫൂട്ട് മസാജ് യന്ത്രത്തിെൻറ അകത്ത് ഒളിപ്പിച്ച നിലയിൽ വിമാനത്താവളത്തിലെ കൊറിയർ കേന്ദ്രത്തിൽനിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാർഗോ വിഭാഗത്തിൽ എത്തിയ പാക്കേജിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ മസാജ് യന്ത്രം പൊളിച്ചതിെൻറ ലക്ഷണങ്ങൾ കണ്ടു. തുടർന്ന് ഇതു തുറന്നതോടെ വയലറ്റ്, പച്ച നിറങ്ങളിലുള്ള ഗുളികകൾ യന്ത്രത്തിനകത്ത് പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിലുള്ളവരെ കുറിച്ച് അന്വഷിച്ചുവരുകയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.