ലഹരി കടത്ത്: പാക് പൗരനെ കസ്റ്റഡിയിൽ വേണമെന്ന് എൻ.സി.ബി
text_fieldsകൊച്ചി: പുറംകടലിൽനിന്ന് 25,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പാകിസ്താൻ പൗരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ലഹരി എത്തിച്ച വഴിയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താൻ പാക് പൗരനായ സുബൈറിനെ 22 മുതൽ 26വരെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചത്.
എൻ.സി.ബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാവിക സേനയുടെ കപ്പലുകളും ഹെലികോപ്ടറുകളും പിന്തുടർന്നാണ് പിടികൂടിയത്. ലഹരി കടത്തിന് പിന്നിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ സംഘമുണ്ടെന്നാണ് എൻ.സി.ബി സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.