ലഹരിക്കടത്ത്: വാഹനങ്ങൾ കണ്ടുകെട്ടുന്നത് വിചാരണ കഴിഞ്ഞാൽ മാത്രം - സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ പിടികൂടുന്ന വാഹനങ്ങൾ വിചാരണ പൂർത്തിയായതിനു ശേഷമേ കണ്ടുകെട്ടാനാവൂ എന്ന് സുപ്രീംകോടതി. നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് ആക്‌ട് (എൻ.ഡി.പി.എസ്) നിയമമനുസരിച്ച് പിടികൂടിയ വാഹനങ്ങൾ പ്രതി കുറ്റക്കാരനല്ലെങ്കിൽ വിട്ടുനൽകുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, മൻമോഹൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
തന്റെ അറിവോ സമ്മതമോ കൂടാതെയാണ് പ്രതി വാഹനം ഉപയോഗിച്ചതെന്നും വാഹനത്തിന്റെ അത്തരം ഉപയോഗത്തിനെതിരെ ന്യായമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ഉടമ തെളിയിച്ചാൽ പിടിച്ചെടുത്ത വാഹനം കണ്ടുകെട്ടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വാഹനം കണ്ടുകെട്ടണമെന്ന് കോടതി തീരുമാനിക്കുമ്പോൾപോലും പ്രതിയുടെ വാദം കേൾക്കാൻ അവസരം നൽകണമെന്നും കോടതി പറഞ്ഞു.
എൻ.ഡി.പി.എസ് നിയപ്രകാരം പിടികൂടിയ ട്രക്ക് ഇടക്കാലത്തേക്ക് വിട്ടുനൽകാൻ വിസമ്മതിച്ച വിചാരണക്കോടതിയുടെ വിധി ശരിവെച്ച ഗുവാഹതി ഹൈകോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.