Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ ഉപയോഗത്തിന്​ കടുത്ത ശിക്ഷ വേണ്ടെന്ന്​

text_fields
bookmark_border
മയക്കുമരുന്ന്​ ഉപയോഗത്തിന്​ കടുത്ത ശിക്ഷ   വേണ്ടെന്ന്​
cancel

ന്യൂ​ഡ​ൽ​ഹി: ചെ​റി​യ അ​ള​വി​ലു​ള്ള ല​ഹ​രി, മ​യ​ക്കു മ​രു​ന്ന്​ ഉ​പ​യോ​ഗം ക്രി​മി​ന​ൽ കു​റ്റ​മ​ല്ലാ​താ​ക്കി നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​യി​ൽ. സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ച്ച​തി​ന്​ ആ​ദ്യ​മാ​യി പി​ടി​ക്ക​പ്പെ​ട്ടാ​ലും ക്രി​മി​ന​ൽ ശി​ക്ഷ ന​ൽ​കു​ന്ന ല​ഹ​രി വ​സ്​​തു (എ​ൻ.​ഡി.​പി.​എ​സ്) നി​യ​മ​ത്തി​ലെ 27ാം വ​കു​പ്പ്​ ​എ​ടു​ത്തു​ക​ള​യാ​നാ​ണ്​ ഒ​രു​ക്കം. ആ​ദ്യ​മാ​യി പി​ടി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​ര​മൊ​രു കു​റ്റം ചു​മ​ത്ത​രു​തെ​ന്ന കാ​ഴ്​​ച​പ്പാ​ടാ​ണ്​ സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ല​ഹ​രി മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന വി​ധം ഒ​രു മാ​സം നീ​ളു​ന്ന ല​ഹ​രി മോ​ച​ന പ​രി​പാ​ടി​യി​ൽ നി​ർ​ബ​ന്ധ​മാ​യി പ​​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ കൊ​ണ്ടു​വ​രാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു.

മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം 27ാം വ​കു​പ്പു പ്ര​കാ​രം ആ​റു മാ​സ ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ജാ​മ്യം കി​ട്ടാ​നും പ്ര​യാ​സം. ഈ ​വ്യ​വ​സ്​​ഥ ഒ​​ട്ടേ​റെ പേ​രു​ടെ ജീ​വി​തം ത​ന്നെ താ​റു​മാ​റാ​ക്കാ​ൻ കാ​ര​ണ​മാ​വു​മെ​ന്ന കാ​ഴ്​​ച​പ്പാ​ട്​ സാ​മൂ​ഹി​ക നീ​തി, ശാ​ക്​​തീ​ക​ര​ണ മ​ന്ത്രാ​ല​യം പ്ര​ക​ടി​പ്പി​ച്ച​തി​നോ​ട്​ അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്​ ആ​ഭ്യ​ന്ത​ര, ധ​ന​കാ​ര്യ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്.

ല​ഹ​രി, മ​യ​ക്കു മ​രു​ന്ന്​ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കു​റ്റ​വാ​ളി​ക​ൾ എ​ന്ന​തി​നേ​ക്കാ​ൾ ഇ​ര​ക​ളാ​യി കാ​ണ​ണ​മെ​ന്ന്​ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്​ വി​ല​യി​രു​ത്തു​ന്നു. അ​വ​ർ​ക്ക്​ വേ​ണ്ട​ത്​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ്. അ​തി​നു സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ ഉ​ണ്ടാ​കേ​ണ്ട​ത്. ​ഇ​ത്ത​രം കേ​സു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം ക്രി​മി​ന​ൽ കു​റ്റ​മാ​യി കാ​ണ​രു​ത്. എ​ത്ര അ​ള​വു വ​രെ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​ർ വൈ​കാ​തെ നി​യ​മ​േ​ഭ​ദ​ഗ​തി രൂ​പ​പ്പെ​ടു​ത്തു​മെ​ന്നും അ​ടു​ത്ത പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്നു​മാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug
News Summary - drug use and punishment
Next Story