Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യയിൽ...

എയർ ഇന്ത്യയിൽ മയക്കുമരുന്നു കടത്ത്​: മലയാളി ജീവനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
എയർ ഇന്ത്യയിൽ മയക്കുമരുന്നു കടത്ത്​: മലയാളി ജീവനക്കാരൻ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലൂടെ മയക്കുമരുന്ന്​ കടത്തിയ കേസിൽ മലയാളി ഉദ്യോഗസ്ഥൻ പിടിയിൽ. എയർ ഇന്ത്യ 440 വിമാനത്തിൽ നിന്നാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയത്​. ജൂലൈ 19ന് ദുബായിൽനിന്ന് ചെന്നൈ വഴി ഡൽഹിയിൽ എത്തിയ വിമാനത്തിൽ നിന്നാണ്​ മയക്കുമരുന്നു പൊതി കണ്ടെടുത്തത്​. 1895 ഗ്രാം തൂക്കമുള്ള പൊതി ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയിൽ നിന്നാണ്​ കണ്ടെടുത്തത്​.

ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിൻ ക്രൂ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

സമാനരീതിയിൽ മുമ്പും മയക്കുമരുന്ന്​ കടത്തിയിട്ടുണ്ടോയെന്നും സംഭവത്തിൽ പങ്കാളികളുണ്ടോയെന്നും അന്വേഷിച്ച്​ വരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiadrugsnarcoticmalayalam newsfood trolley
News Summary - Drugs found in Air India food trolley: Malayalee Crew member arrested- india news
Next Story