Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യലഹരിയിൽ വാഹനം...

മദ്യലഹരിയിൽ വാഹനം റെയിൽപാളത്തിൽ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവർ; ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
railway track
cancel

ചണ്ഡി​ഗ‍‍‍ഡ്: ട്രെയിനെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വാഹനം റെയിൽപാളത്തിൽ ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവർ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഇക്കാര്യം ശ്രദ്ധയിൽപെട്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി.

ഡൽഹിയിൽ നിന്നും ലുധിയാനയിലേക്ക് ട്രക്കുമായി പോകുന്നതിനിടെ റെയിൽപാളത്തിൽ വെച്ച് വാഹനം നിന്ന് പോവുകയായിരുന്നു. വണ്ടി സ്റ്റാർട്ടാവുന്നില്ലെന്ന് കണ്ട ഡ്രൈവർ വണ്ടി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ട്രാക്കിൽ വാഹനം ഉപേക്ഷിച്ചത് കണ്ട പ്രദേശവാസികളാണ് വിവരം ഉടൻ അധികൃതരെ അറിയിച്ചത്.

വാഹനം പാളത്തിൽ നിന്ന് മാറ്റിയ ശേഷമാണ് ട്രെയിൻ കടന്നുപോയത്. ഒരു മണിക്കൂർ‌ നേരത്തേക്ക് ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു. തൊട്ടു പിന്നാലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാൾ വണ്ടിയോടിച്ചതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drunk driverrail trackLudhiana
News Summary - Drunk driver leaves truck on rail track in Ludhiana, loco pilot averts accident
Next Story