കർണാടകയിൽ ആദി ശങ്കരാചാര്യ സ്തൂപത്തിലെ വിവാദ കൊടി; പിന്നിൽ മദ്യപാനിയെന്ന് പൊലീസ്
text_fieldsബംഗളൂരു: കർണാടകയിലെ ക്ഷേത്ര നഗരിയായ ശൃംഗേരിയിൽ ആദി ശങ്കരാചാര്യ സ്തൂപത്തിന് മുകളിൽ കൊടി പ്രത്യക്ഷപ്പെട്ട സംഭവത്തിലെ പ്രതി മദ്യപാനിയെന്ന് പൊലീസ്. 28കാരനായ മിലിന്ദ് അബദ്ധത്തിൽ ചെയ്ത പ്രവൃത്തിയാണിതെന്നും പ്രസ്തുത കൊടി എസ്.ഡി.പി.െഎയുടേതല്ലെന്നും പൊലീസ് വ്യക്തമാക്കി.
ബംഗളൂരുവിലെ അക്രമസംഭവങ്ങൾക്ക് പിന്നാലെ ശൃംഗേരിയിൽ പതാക വിവാദമുയർന്നത് പ്രദേശത്ത് സംഘർഷ ഭീതിയുയർത്തിയിരുന്നു. സംഘ്പരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തുകയും സംഭവത്തിന് പിന്നിൽ എസ്.ഡി.പി.െഎ ആണെന്ന ആരോപണമുയർത്തുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പൊക്കിയത്.
ശൃംഗേരി ജാമിഅ മസ്ജിദിൽനിന്ന് കഴിഞ്ഞ മീലാദ് ഫെസ്റ്റിവലിന് ഉപയോഗിച്ച കൊടിയെടുത്ത പ്രതി മദ്യലഹരിയിൽ വീരപ്പഗൗഡ സർക്കിളിലെ ശ്രീശങ്കരാചാര്യ സ്തൂപത്തിൽ കൊണ്ടിടുകയായിരുന്നുവെന്ന് ചിക്കമകളൂരു എസ്.പി ഹക്കയ് അക്ഷയ് മചീന്ദ്ര പറഞ്ഞു. കൂലിപ്പണിക്കാരനായ മിലിന്ദ് മഴയിൽനിന്ന് രക്ഷപ്പെടാൻ കൊടി ഉപയോഗിക്കുകയായിരുന്നെന്നും അത് ഒരു ൈദവവുമായി ബന്ധപ്പെട്ട കൊടിയാണെന്ന് മനസ്സിലായപ്പോൾ മറ്റൊരു ദൈവത്തിന് മേൽ ചാർത്തുകയായിരുന്നെന്നുമാണ് യുവാവിെൻറ മൊഴിയെന്ന് പൊലീസ് വെളിപ്പെടുത്തി.
വിവാദ സംഭവത്തിൽ കേെസടുത്ത ശൃംഗേരി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചിക്കമകളൂരുവിലെ ശൃംഗേരിയിൽ തുംഗ നദിക്കരയിലാണ് ആദിശങ്കരാചാര്യൻ സ്ഥാപിച്ച ആദ്യമഠം സ്ഥിതി ചെയ്യുന്നത്. ശൃംഗേരി മഠം ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ്.
സ്തൂപത്തിൽ കൊടി കണ്ടെത്തിയതോടെ ശൃംഗേരിയിൽ മനഃപൂർവം പ്രശ്നം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് സംഘ്പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ചിക്കമകളൂരു എം.പി ശോഭ കരന്ദ്ലാെജ എസ്.ഡി.പി.െഎയുടെ അസഹിഷ്ണുത പരമാവധിയിലെത്തിയിരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
സംഭവത്തിെൻറ നിജസ്ഥിതി പൊലീസ് വെളിപ്പെടുത്തിയിട്ടും എസ്.ഡി.പി.െഎക്കെതിരായ ആരോപണ ട്വീറ്റ് ബി.ജെ.പി എം.പി പിൻവലിച്ചിട്ടില്ല. മംഗളൂരു സംഘർഷം, മൈസൂരുവിൽ കോൺഗ്രസ് എം.എൽ.എ തൻവീർ സേട്ടിനെതിരായ വധശ്രമം, ബംഗളൂരു പദരായനപുര സംഘർഷം, ബംഗളൂരു കെ.ജി ഹള്ളി, ഡി.ജി ഹള്ളി അക്രമം, ശൃംഗേരിയിൽ ആദി ശങ്കരാചാര്യ പ്രതിമയിൽ കൊടിനാട്ടിയ സംഭവം എന്നിവയിൽ എസ്.ഡി.പി.െഎ പങ്ക് തെളിഞ്ഞതായും ബി.ജെ.പി എം.പി ആരോപിച്ചു.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും സംഭവം െവറുമൊരു കീറത്തുണി വിവാദമാണെന്നും എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് ഇല്യാസ് മുഹമ്മദ് തുെമ്പ പ്രതികരിച്ചിരുന്നു. ബംഗളൂരുവിലെ അക്രമസംഭവങ്ങൾക്ക് പിന്നാലെ സംഘടനയെ ലക്ഷ്യമിട്ട് ചിലർ നീങ്ങുകയാണ്. തങ്ങളല്ല, സംഘ്പരിവാറും ബി.ജെ.പിയുമാണ് വർഗീയ സംഘർഷത്തിന് കോപ്പുകൂട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.