Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസവർക്കറുടെ പേരിൽ...

സവർക്കറുടെ പേരിൽ കോളജ്:​ നടപടിയുമായി​ ഡൽഹി സർവകലാശാല

text_fields
bookmark_border
സവർക്കറുടെ പേരിൽ കോളജ്:​ നടപടിയുമായി​ ഡൽഹി സർവകലാശാല
cancel

ന്യൂഡൽഹി: പുതിയതായി തുടങ്ങുന്ന കോളജിന് ആർ.എസ്.എസ് നേതാവ് വി.ഡി. സവർക്കറുടെ പേര് നൽകാൻ ഡൽഹി സർവകലാശാല തീരുമാനം. പുതിയ മറ്റൊരു കോളജിന് മുൻ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിന്‍റെ പേരും നൽകും. സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിലാണ്​ തീരുമാനം.

ദ്വാരകയിലും നജ്ഫ്ഗട്ടിലുമാണ് കോളജുകൾ തുടങ്ങുന്നത്. ഇതു സംബന്ധിച്ച്​ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അന്തിമ അനുമതി തേടിയിട്ടുണ്ട്​.

അസി. പ്രഫസർമാരുടെ സ്ക്രീനിങ്ങിലും നിയമനത്തിലും നിർദേശിച്ച മാറ്റങ്ങളും കൗൺസിൽ പാസാക്കി. സീമ ദാസ്, രാജ്പാൽ സിംഗ് പവാർ, അഭിഭാഷകൻ അശോക് അഗർവാൾ എന്നിവരുടെ വിയോജിപ്പ് അവഗണിച്ചാണിത്​.

ഇന്‍റർവ്യൂവിന് അപേക്ഷിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നിർദേശം നേരത്തെ തന്നെ പിൻവലിച്ചിരുന്നു. അസി. പ്രഫസർമാരെ തിരഞ്ഞെടുക്കുന്നതിന് പി.എച്ച്​.ഡിക്ക് വെയിറ്റേജ് നൽകിയ തീരുമാനത്തിൽ അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു. പിഎച്ച്ഡി ഇല്ലാത്ത നിരവധി താൽക്കാലിക അധ്യാപകരെ ഇത്​ പ്രതികൂലമായി ബാധിക്കും എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ എതിർപ്പുയർന്നത്​.

പുതുതായി തുടങ്ങൂന്ന കോളജുകൾക്ക്​ സുഷമ സ്വരാജ്, സ്വാമി വിവേകാനന്ദൻ, സവർക്കർ, സർദാർ പട്ടേൽ എന്നിവരുടെ പേരുകൾ നൽകാമെന്ന് ആഗസ്റ്റിൽ ചേർന്ന സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. അടൽ ബിഹാരി വാജ്‌പേയി, സാവിത്രി ബായ് ഫൂലെ, അരുൺ ജെയ്റ്റ്‌ലി, ചൗധരി ബ്രഹ്മപ്രകാശ്, സി ഡി ദേശ്മുഖ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ വൈസ് ചാൻസലറെ കൗൺസിൽ ചുമതലപ്പെടുത്തിയിരുന്നു.



ഫാക്​ട്​ ചെക്ക്​: സവർക്കറുടെ മാപ്പും ഗാന്ധിജിയും, രാജ്​നാഥ്​ സിങ്​ പറഞ്ഞ കള്ളങ്ങളും

കള്ളം, കള്ളത്തിനുമേൽ കള്ളം, പിന്നെയും കള്ളം.... രാജ്യം ഭരിക്കുന്ന പാർട്ടി ഇപ്പോൾ നടത്തുന്ന പ്രധാന രാഷ്​ട്രീയ പ്രവർത്തനത്തിന്‍റെ ആകെത്തുക ഇതാണ്​. ചരിത്രത്തെ വളച്ചൊടിച്ച്​ തങ്ങൾ രാജ്യസ്​നേഹികളായിരുന്നുവെന്ന്​ വരുത്തിത്തീർക്കലാണ്​ ഇപ്പോഴത്തെ മുഖ്യ ഹോബി. ഈ ഇനത്തിൽ പുതിയ കള്ളവുമായി രംഗത്തുവന്നത്​ ചില്ലറക്കാരനല്ല, സാക്ഷാൽ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്ങാണ്​.

ബ്രിട്ടീഷുകാരോട്​ പലതവണ രേഖാമൂലം മാപ്പ്​ പറഞ്ഞ്​ കുപ്രശസ്​തനായ ഹിന്ദു മഹാസഭ നേതാവ്​ വിനായക്​ ദാമോദർ സവർക്കറെയും പൊക്കിപ്പിടിച്ചാണ്​ രാജ്​നാഥ്​ സിങ്ങിന്‍റെ വരവ്​. സവർക്കറിന്‍റെ മാപ്പിനെ വെളുപ്പിച്ചെടുത്ത്​ ന്യായീകരിക്കലാണ്​ ലക്ഷ്യം. സവർക്കറും ഗാന്ധിയും വലിയ ചങ്ങാതിമാരാണെന്നും ഇടയിൽക്കൂടി വരുത്തിത്തീർക്കണം. 1948ൽ ഗോഡ്​സെ 'ചെറുതായി ഒന്ന്​ ​െവടിവെച്ചു​െകാന്നതൊക്കെ' ഈ ചങ്ങാത്തത്തിലെ തമാശക്കഥകളായി 'ഭക്​തർ' പിന്നെ കരുതിക്കോളും എന്നാണ്​ ഉള്ളി​ലിരുപ്പ്​.

രാജ്​നാഥ്​ സിങ്​ പറഞ്ഞ കള്ളം:

'ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ്​ വി​നായക്​​ ദാ​മോ​ദ​ർ സവർക്കറെ കുറിച്ച്​ തെറ്റായ കാര്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്​. അദ്ദേഹം ബ്രിട്ടീഷ് സർക്കാരിന് ദയാഹർജികൾ സമർപ്പിച്ചുവെന്ന് വീണ്ടും വീണ്ടും പറയപ്പെടുന്നു. പക്ഷേ, ജയിലിൽ നിന്ന് മോചിപ്പിക്കാൻ അദ്ദേഹം സ്വന്തം നിലക്ക്​ ദയാഹർജി നൽകിയിട്ടില്ല എന്നതാണ് സത്യം. ജ​യി​ൽ​ മോചിതനാകാൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക്​ മാപ്പപേക്ഷ കൊ​ടു​ത്ത​ത്​ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കാ​നെ​ന്ന പോ​ലെ സ​വ​ർ​ക്ക​റെ മോ​ചി​പ്പി​ക്കാ​നും ശ്ര​മം തു​ട​രു​മെ​ന്ന്​ ഗാ​ന്ധി​ജി പ​റ​ഞ്ഞി​രു​ന്നു. ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യാ​ൽ സ​വ​ര്‍ക്ക​ര്‍ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്ന്​ ഗാ​ന്ധി​ജി വി​ശ്വ​സി​ച്ചിരുന്നു.

സ​വ​ർ​ക്ക​ർ തി​ക​ഞ്ഞ ദേ​ശീ​യ​വാ​ദി​യും സാ​മൂ​ഹി​ക പ​രി​ഷ്​​ക​ർ​ത്താ​വു​മാ​യി​രു​ന്നു. മാ​ർ​ക്​​സി​െൻറ​യും ലെ​നി​െൻറ​യും ആ​ശ​യം കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രാണ്​ അദ്ദേഹത്തെ ഫാ​ഷി​സ്​​റ്റാ​യും നാ​സി​യാ​യും ചി​ത്രീ​ക​രി​ക്കാ​നാ​ണ്​ ശ്ര​മി​ച്ചത്​.

തി​ക​ഞ്ഞ ദേ​ശ​ഭ​ക്ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ബ്രി​ട്ടീ​ഷു​കാ​ര്‍ ര​ണ്ടു ത​വ​ണ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്. സ​വ​ര്‍ക്ക​ര്‍ ഒ​രു വ്യ​ക്തി​യ​ല്ല, മ​റി​ച്ച് ഒ​രാ​ശ​യ​മാ​ണെ​ന്നാ​ണ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബിഹാ​രി വാ​ജ്‌​പേ​യി നേ​ര​ത്തെ പ​റ​ഞ്ഞ​ത്. 2003ൽ ​സ​വ​ർ​ക്ക​റു​ടെ ചി​ത്രം പാ​ർ​ല​മെൻറി​ൽ വെ​ച്ച​​പ്പോ​ൾ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ർ ഒ​ഴി​കെ എ​ല്ലാ​വ​രും ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രിച്ചു. പോ​ർ​ട്ട്​​ബ്ലെ​യ​റി​ൽ വെ​ച്ച ഫ​ല​കം അ​ന്ന​ത്തെ സ​ർ​ക്കാ​ർ നീ​ക്കി.

സ​വ​ർ​ക്ക​റെ അ​വ​ഗ​ണി​ക്കു​ന്ന​തും അ​പ​മാ​നി​ക്കു​ന്ന​തും ക്ഷ​മി​ക്കാ​നാ​വി​ല്ല. തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ട്​ ജ​ന​ങ്ങ​ൾ​ക്ക്​ ശ​രി​യാ​യ വി​ധ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ മ​ന​സ്സി​ലാ​ക്കാ​നാ​യി​ട്ടി​ല്ല. സ​വ​ര്‍ക്ക​ര്‍ രാ​ഷ്​​ട്രീ​യ നേ​താ​വ് എ​ന്ന​തി​ന​പ്പു​റം സാം​സ്‌​കാ​രി​ക നാ​യ​ക​നാ​യി​രു​ന്നു. സ​വ​ര്‍ക്ക​റെ​ക്കു​റി​ച്ച്​ കൂ​ടു​ത​ല്‍ ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്ക​ണം.'

മുൻമാധ്യമ​പ്ര​വ​ർ​ത്ത​ക​നാ​യ ഉ​ദ​യ്​ മ​ഹു​ർ​ക്ക​ർ എ​ഴു​തി​യ 'വീ​ർ സ​വ​ർ​ക്ക​ർ: ദി ​മാ​ൻ ഹു ​കു​ഡ്​ ഹാ​വ്​ പ്രി​വ​ൻ​റ​ഡ്​ പാ​ർ​ട്ടീ​ഷ​ൻ' (വീ​ര​സ​വ​ർ​ക്ക​ർ: വിഭജനം തടയാൻ കഴിയുന്ന വ്യ​ക്​​തി) എ​ന്ന പു​സ്​​ത​ക​ത്തി​െൻറ പ്ര​കാ​ശ​ന ച​ട​ങ്ങി​ലാണ്​ പ്ര​തി​രോ​ധ മ​ന്ത്രി ഈ 'കണ്ടുപിടുത്തങ്ങൾ' അവതരിപ്പിച്ചത്​.


ഗാന്ധി ഉപദേശിച്ചിട്ടാണോ സവർക്കർ മാപ്പ​േപക്ഷിച്ചത്​?

ഗാന്ധി ഉപദേശിച്ചിട്ടാണ്​ സവർക്കർ മാപ്പപേക്ഷിച്ചത്​ എന്നതാണ്​ രാജ്​നാഥ്​ സിങ്​ പറഞ്ഞതിലെ പ്രധാന പോയിന്‍റ്​. എന്നാൽ, സംഭവം അങ്ങനെയല്ലേയല്ല. സവർക്കർ ആദ്യമായി മാപ്പ്​ തേടിയത്​ 1911ലാണ്​. അന്ന്​ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. രണ്ടാം മാപ്പ്​ 1913 നവംബർ 14ന്. അന്നും ഗാന്ധി ദക്ഷിണാഫ്രിക്കയിൽ തന്നെ. പിന്നെ ഏത്​ ഗാന്ധിയുടെ എന്ത്​ ഉപദേശമാണ്​ സവർക്കർ മാപ്പിനായി സ്വീകരിച്ചത്​്? കാര്യങ്ങൾ വിശദമാക്കാം:

നാസിക്കിലെ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായ എ.എം.ടി ജാക്സന്‍റെ കൊലപാതകത്തെ തുടർന്ന്​ 1910 മാർച്ച് 13നാണ്​ സവർക്കർ അറസ്റ്റിലായത്. 1911 ജൂലൈ 4ന് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ (കലാപാനി) കൊണ്ടുവന്നു. ജാക്സനെ കൊല്ലാൻ ഉപയോഗിച്ച പിസ്റ്റൾ കൊലപാതകം നടക്കുമ്പോൾ ലണ്ടനിലായിരുന്ന സവർക്കർ അവിടെ വെച്ച്​ സംഘടിപ്പിച്ചു നൽകി എന്നതാണ്​ കേസ്​. ഇപ്പോഴത്തെ അഭിനവ്​ ഭാരത്​ (പഴയപേര്​ 'മിത്ര മേള') ആയിരുന്നു കൊലപാതകത്തിന്​ പിന്നിൽ. ഈ സംഘടന സവർക്കറും ജ്യേഷ്ഠൻ ഗണേഷ് ദാമോദർ സവർക്കറും ചേർന്നാണ്​ സ്​ഥാപിച്ചത്​. മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗണേഷ് സവർക്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സവർക്കറുടെ ആദ്യമാപ്പ്​ 1911ൽ

ഡൽഹി ദർബാർ പൊതുമാപ്പിന്‍റെ ഭാഗമായി മോചനം ആഗ്രഹിക്കുന്ന രാഷ്ട്രീയ തടവുകാരോട്​ മാപ്പപേക്ഷ നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. അതനുസരിച്ച്, സവർക്കർ ഉൾപ്പെടെയുള്ളവർ ജയിൽ അധികൃതർക്ക് രേഖാമൂലം മാപ്പപേക്ഷ നൽകി. 1911 ആഗസ്റ്റ് 30ന് സവർക്കറുടെ മാപ്പ്​ സ്വീകരിച്ചു. ഓർക്കുക, ഈ സമയത്ത്​ മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. നാല് വർഷത്തിന് ശേഷം മാത്രമാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയത്. 1913 നവംബർ 14ന് സവർക്കർ രണ്ടാമത്തെ ദയാഹർജി നൽകി. ഓർക്കുക, 1915ലാണ്​ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയത്​.

അപ്പോൾ ഗാന്ധി മാപ്പ്​ പറയാൻ ഉപദേശിച്ചിട്ടില്ലേ?

'സവർക്കറേ, ഒരു മാപ്പെഴുതി കൊടുത്തിട്ട്​ പെ​ട്ടെന്ന്​ ജയിലിന്​ പുറത്തുവരൂ...'' എന്ന്​ ഗാന്ധി അങ്ങോട്ട്​ ചെന്ന്​ അഭ്യർഥിച്ചിരുന്നു എന്നാണ്​ രാജ്​നാഥ്​സിങ്ങിന്‍റെയും ബി.ജെ.പി പ്രൊഫൈലുകളുടെയും വാദം കേട്ടാൽ തോന്നുക. എന്നാൽ, സംഗതി അങ്ങനെയല്ല. ത​െന്‍റ ചേട്ടനെ എങ്ങനെയെങ്കിലും ജയിലിൽനിന്ന്​ രക്ഷിക്കണമെന്നപേക്ഷിച്ച്​ സവർക്കറുടെ അനിയൻ നാരായൺ ദാമോദർ ഗാന്ധിക്ക്​ നിരന്തരം കത്തയച്ചതായിരുന്നു തുടക്കം.

1920ലായിരുന്നു ഈ കത്തിടപാടുകൾ​. വി.ഡി സവർക്കറുടെ കുറ്റം തികച്ചും രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഹരജി ഫയൽ ചെയ്​തോളൂ എന്ന്​ സവർക്കറുടെ ഇളയ സഹോദരന്​ ഗാന്ധിജി മറുപടി നൽകി. ആ ഉപദേശമാണ്​ രാജ്​ നാഥ്​ സിങ്​ ഇ​േപ്പാൾ പറയുന്ന ഈ ഉപദേശം. സവർക്കറുടെ ജീവചരിത്രകാരനായ വിക്രം സമ്പത്ത് ഈ കത്തിനെ കുറിച്ച്​ പറയുന്നത്​ വായിക്കാം:

"ബോംബെയിലെ ഗിർഗാമിലെ തന്‍റെ ക്ലിനിക്കിൽ നിന്ന്, നാരായണറാവു (സവർക്കറുടെ അനുജൻ) അചിന്തനീയമായത് ചെയ്യാൻ തീരുമാനിച്ചു. അവൻ തന്‍റെ പേന എടുത്ത് തന്‍റെ സഹോദരന്​ ആശയപരമായി എതിർപ്പുള്ള ഒരു വ്യക്തിക്ക് ഒരു കത്തെഴുതി. രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ ശബ്ദമായി അതിവേഗം ഉയർന്നുവരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയായിരുന്നു ആ വ്യക്​തി. ആറ് കത്തുകളിൽ ആദ്യത്തേത്​ 1920 ജനുവരി 18നായിരുന്നു. രാജകീയ വിളംബരത്തിന്‍റെ പശ്ചാത്തലത്തിൽ തന്‍റെ ജ്യേഷ്ഠന്മാരുടെ മോചനം ഉറപ്പാക്കാൻ ആ കത്തിൽ നാരായണറാവു ഗാന്ധിയുടെ സഹായവും ഉപദേശവും തേടി''

എന്തായിരുന്നു ആ കത്തിൽ?

ജ്യേഷ്ഠന്മാരുടെ മോചനത്തിനുള്ള വഴി തേടിയായിരുന്നു 1920ൽ നാരായൺ സവർക്കർ ഗാന്ധിക്ക് കത്തെഴുതിയത്​. "ഇന്നലെ [17 ജനുവരി] മോചിതരാകുന്നവരുടെ പട്ടികയിൽ സവർക്കർ സഹോദരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ എന്നെ അറിയിച്ചിരുന്നു... അവരെ വിട്ടയക്കേണ്ടതില്ലെന്നാണ്​ സർക്കാർ തീരുമാനിച്ചതെന്ന്​ ഇപ്പോൾ വ്യക്തമാണ്. ഈ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് ദയവായി നിങ്ങൾ പറഞ്ഞുതരണം.." എന്നായിരുന്നു അതിന്‍റെ ഉള്ളടക്കം.

1920 ജനുവരി 25ന് ഗാന്ധി മറുപടി കത്തെഴുതി. അതിലിങ്ങനെ വായിക്കാം: "നിങ്ങളുടെ സഹോദരൻ ചെയ്തത്​ തികച്ചും രാഷ്ട്രീയ കുറ്റകൃത്യം മാത്രമാണെന്ന കാര്യം വ്യക്തമാക്കി, കേസിന്‍റെ വസ്തുതകൾ വ്യക്തമാക്കുന്ന ഒരു നിവേദനം സമർപ്പിക്കുക. എന്നെക്കൊണ്ട്​ ആവുന്നത്​ ഞാനും ചെയ്യാം'. മഹാത്മാഗാന്ധിയുടെ സമ്പൂർണ കൃതികളുടെ 19ാം വോള്യത്തിൽ നാരായൺ സവർക്കർ എഴുതിയ കത്തും അതിന്‍റെ മറുപടിയും​ പരാമർശിക്കുന്നുണ്ട്​.


രണ്ട് മാസത്തിന്​ ശേഷം സവർക്കർ മാപ്പപേക്ഷിച്ച്​ പുതിയ ഹരജി നൽകി. നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ച ബ്രിട്ടീഷ് സർക്കാരിന് നന്ദി പറഞ്ഞ്​ തുടങ്ങൂന്ന കത്തിൽ, താനും സഹോദരനും ഉൾപ്പെടെ ബാക്കിയുള്ള തടവുകാർക്കും കൂടി ദയ നൽകണമെന്ന് അദ്ദേഹം കേണപേക്ഷിച്ചു. 1920 മാർച്ച് 30നായിരുന്നു ഈ മാപ്പ്​.

1920 ജൂലൈ 6ന്​ സവർക്കർ തന്‍റെ സഹോദരനെഴുതിയ കത്തിലും മാപ്പപേക്ഷ നൽകിയതിനെക്കുറിച്ച് പറയുന്നുണ്ട്​. എന്നാൽ, അതിൽ ഗാന്ധിയുടെ പേര് പരാമർശിക്കുന്നേയില്ല. ഒടുവിൽ 1921 മേയിൽ ആൻഡമാനിലെ സെല്ലുലാർ ജയിലിൽനിന്ന് സവർക്കറെ രത്നഗിരി ജില്ലയിലെ ജയിലിലേക്ക് മാറ്റി. 1924ൽ സവർക്കർ ജയിൽ മോചിതനായി.

'ഞാൻ സവർക്കറെയല്ല, കോൺഗ്രസിനെയാണ്​ പ്രതിനിധീകരിക്കുന്നത്'​

സവർക്കർ തീവ്ര ഹിന്ദുത്വ പ്രത്യയശാസ്​ത്രത്തിന്‍റെ പ്രചാരകനായതോടെ ഗാന്ധി കടുത്ത വിമർശനവുമായി രംഗത്തെത്തി. 1942 ൽ ബോംബെയിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ, അക്രമപാത തെരഞ്ഞെടുത്ത സവർക്കറെയും ഡോ. മൂ​ഞ്ചെയെയും ഗാന്ധി പേരെടുത്ത്​ പറഞ്ഞു വിമർശിച്ചു. "കോൺഗ്രസിന് അത്തരം യുദ്ധത്തിൽ പങ്കാളികളാകാൻ കഴിയില്ല. മുസ്​ലിംകളെ ഹൈന്ദവ അധികാരത്തിന്​ കീഴിൽ കൊണ്ടുവരണമെന്ന്​ ആഗ്രഹിക്കുന്ന 'വാളിന്‍റെ സിദ്ധാന്തത്തിൽ' വിശ്വസിക്കുന്നവരാണ്​ ഡോ. മൂഞ്ചെ, ശ്രീ സവർക്കർ തുടങ്ങിയവർ. ഞാൻ ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നില്ല. ഞാൻ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നു" എന്നായിരുന്നു ഗാന്ധി തുറന്നടിച്ചത്​.

യാഥാർഥ്യം ഇങ്ങനെയായിരിക്കേ, മഹാത്മാഗാന്ധിയുടെ സമ്മർദത്തിന്​ വഴങ്ങിയാണ്​ സവർക്കർ ബ്രിട്ടീഷ് സർക്കാറിന്​ മാപ്പെഴുതി കൊടുത്തത്​ എന്ന വാദം അടിസ്​ഥാനരഹിതമാണ്​. ആദ്യത്തെ രണ്ട് ഹർജികൾ സമർപ്പിക്കുമ്പോൾ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. ജയിൽ മോചനത്തിന്​ സഹായിക്കണമെന്നാവശ്യപ്പെട്ട​്​ ഗാന്ധിക്ക് സവ​ർക്കറുടെ ഇളയ സഹോദരൻ കത്തെഴുതിയപ്പോൾ 'ഒരു നിവേദനം സമർപ്പിച്ചു നോക്കൂ' എന്ന്​ അദ്ദേഹം ഉപദേശിച്ചു. പിന്നീട്​ രണ്ടുമാസത്തിന്​ ശേഷം സവർക്കർ ഒരു മാപ്പുകൂടി എഴുതി നൽകി. ഇത്​ ഗാന്ധി പറഞ്ഞത്​ കൊണ്ടാണെന്ന്​ സവർക്കർ പോലും പിന്നീട്​ എവിടെയും പറഞ്ഞതായി ചരിത്രരേഖകളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma SwarajDUVD Savarkar
News Summary - DU To Name Upcoming Colleges After VD Savarkar, Sushma Swaraj: Sources
Next Story