'വിദേശ രാജ്യങ്ങൾ ഇപ്പോൾ ഇന്ത്യയെ സഹായിക്കുന്നതിന് കാരണക്കാരൻ മോദി'; രാഹുൽ ഗാന്ധിയെ വിമർശിച്ച് അനുരാഗ് ഠാക്കൂർ
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് സഹായവും പിന്തുണയും ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങളുടെ ഫലമാണെന്ന് കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ മോദി സർക്കാരിനെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉന്നമിട്ടായിരുന്നു ഠാക്കൂറിെൻറ പ്രതികരണം. പ്രതിസന്ധി ഘട്ടത്തിൽ രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് അതുമായി മുന്നോട്ട് പോകാമെന്നും ബിജെപി നേതാവ് എ.എൻ.െഎയോട് പറഞ്ഞു.
ആളുകളുടെ ജീവൻ രക്ഷിക്കാനായി പ്രധാനമന്ത്രി ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ട്. കോവിഡിെൻറ ആദ്യ തരംഗത്തിൽ നമ്മൾ ഒരുപാട് വിദേശ രാജ്യങ്ങളെ സഹായിച്ചു. അതിെൻറ ഫലമായി പല രാജ്യങ്ങളും ഇപ്പോൾ നമുക്കൊപ്പം നിൽക്കുന്നു. അത് അദ്ദേഹത്തിെൻറ പരിശ്രമങ്ങളുടെ ഫലമാണ്. പല രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ അടക്കം ഒരുപാട് നേതാക്കൻമാർ അവരുടെ പൂർണ്ണപിന്തുണ അറിയിച്ചിട്ടുണ്ട്. -അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.