തമിഴ്നാട്ടിൽ ദലിത് കോളനിയിലെ ജലസംഭരണിയിൽ വിസർജ്യം തള്ളി സംഘർഷം
text_fieldsചെന്നൈ: ദലിത് കോളനിയിലെ ജലസംഭരണിയിൽ വിസർജ്യം കണ്ടെത്തിയത് ഒച്ചപ്പാടിനിടയാക്കി. പുതുക്കോട്ട അന്നവാസൽ ബ്ലോക്കിലെ ഇറയൂർ വേൈങ്കവയൽ പട്ടികജാതി കോളനിയിലാണ് സംഭവം. ഈയിടെയായി ഗ്രാമത്തിലെ കുട്ടികൾക്ക് ഛർദിയും വയറിളക്കവും ബാധിച്ചിരുന്നു.
കുടിവെള്ള ടാങ്കും പൈപ്പുകളും മറ്റും പരിശോധിക്കാൻ ഡോക്ടർമാർ ഗ്രാമവാസികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗ്രാമത്തിലെ ഓവർഹെഡ് വാട്ടർ ടാങ്കിൽ നടത്തിയ പരിശോധനയിലാണ് വിസർജ്യം തള്ളിയത് കണ്ടെത്തിയത്. ഇതറിഞ്ഞ് ഗ്രാമവാസികൾ പ്രതിഷേധത്തിനിറങ്ങി. വെള്ളന്നൂർ പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി.
പുതുക്കോട്ട കലക്ടർ കവിത രാമു, പൊലീസ് സൂപ്രണ്ട് വന്ദിത പാണ്ഡെ എന്നിവരും ഗ്രാമത്തിലെത്തി. ഈ സമയത്ത് പ്രദേശത്തെ ജാതി വിവേചനത്തെക്കുറിച്ച് ഗ്രാമവാസികൾ പരാതികളുന്നയിച്ചു.
ഗ്രാമത്തിലെ അയ്യനാർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്കുണ്ടെന്നും ചായക്കടകളിൽ ‘ഇരട്ട ഗ്ലാസ് സമ്പ്രദായം’ നിലവിലുണ്ടെന്നും അവർ അറിയിച്ചു. തുടർന്ന് കലക്ടറുടെ ഇടപെടലിനെ തുടർന്ന് ഗ്രാമവാസികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു. ജാതി-വിവേചനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാനും കലക്ടർ പൊലീസിന് നിർദേശം നൽകി.
ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സമാധാന യോഗം വിളിച്ചുകൂട്ടി. ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഇറയൂർ സ്വദേശി മൂക്കയ്യ (55), ഭാര്യ മീനാക്ഷി (52), ക്ഷേത്ര പ്രവേശനത്തിന് തടസ്സം നിന്നതിന് ശിങ്കമ്മാൾ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചായക്കടയിലെ അതിനിടെ പ്രശ്നം അതീവ ഗൗരവതരമെന്നും സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാറിന് നോട്ടീസ് അയക്കാനും മദ്രാസ് ഹൈകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.