Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 11:00 AM IST Updated On
date_range 21 Oct 2021 10:57 AM IST'മക്കൾ രാഷ്ട്രീയം' എം.ഡി.എം.കെയിലും; വൈകോയുടെ മകൻ ദുരൈ വയ്യാപുരി എം.ഡി.എം.കെ നേതൃപദവിയിലേക്ക്
text_fieldsbookmark_border
ചെന്നൈ: വൈകോ നയിക്കുന്ന മറുമലർച്ചി ദ്രാവിഡ കഴക(എം.ഡി.എം.കെ)ത്തിലും 'മക്കൾ രാഷ്ട്രീയം'. എം.ഡി.എം.കെ ആസ്ഥാന സെക്രട്ടറിയായി വൈകോയുടെ മകൻ ദുരൈ വയ്യാപുരി നിയമിക്കപ്പെട്ടു. ചെന്നൈയിലെ പാർട്ടി ഒാഫിസായ 'തായക'ത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ നടന്ന രഹസ്യ വോെട്ടടുപ്പിൽ 106 പേരിൽ 104 പേർ ദുരൈ വയ്യാപുരിയുടെ നിയമനത്തെ അനുകൂലിച്ചു.
ദുരൈ വയ്യാപുരി ഭാരവാഹിയായത് 'മക്കൾ രാഷ്ട്രീയ'ത്തിെൻറ ഭാഗമല്ലെന്നും പ്രവർത്തകർ ആഗ്രഹിച്ചതിെൻറ ഫലമാണെന്നും വൈകോ വിശദീകരിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി യോജിച്ച് പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് 49കാരനായ ദുരൈ വയ്യാപുരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story