ഗോവധ നിരോധനം: കർണാടകയിൽ ചടുല നീക്കവുമായി ബി.ജെ.പി
text_fieldsബംഗളൂരു: ഡിസംബർ ഏഴിന് ആരംഭിക്കുന്ന ൈശത്യകാല നിയമസഭ സമ്മേളനത്തിൽ കർണാടക ഗോവധ നിരോധന- കന്നുകാലി സംരക്ഷണ ഭേദഗതി ബിൽ അവതരിപ്പിക്കും.
കന്നുകാലികളെ അറുക്കുന്നതും ബീഫ് ഉപയോഗിക്കുന്നതും ഇറച്ചിക്കായി മറ്റു സംസ്ഥാനങ്ങളിലേക്കടക്കം വിൽക്കുന്നതുമെല്ലാം നിരോധന പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് ബിൽ. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, നിയമവിദഗ്ധർ, വകുപ്പ് ഉേദ്യാഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയതായും ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ഒരുക്കം നടക്കുകയാണെന്നും കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ വ്യക്തമാക്കി.
ഗോവധ നിരോധനം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്ന് ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കർണാടകയിൽ ഇളവുകളോടെയുള്ള ഗോവധ നിരോധന കന്നുകാലി സംരക്ഷണ നിയമം നിലവിലുണ്ട്.
1964 ലെ നിയമത്തിെൻറ ചുവടുപിടിച്ചാണ് ഇത്. അതനുസരിച്ച് കാള, പോത്ത് എന്നിവയെ അറുക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ, പശു, പശുക്കുട്ടികൾ, എരുമ എന്നിവയെ അറുക്കാൻ പാടില്ല. അതേസമയം, 12 വയസ്സിന് മുകളിലുള്ളതോ പ്രസവിക്കാൻ ശേഷിയില്ലാത്തതോ കറവ വറ്റിയതോ ആയ എരുമകളെ അറുക്കാൻ ഇൗ നിയമം അനുമതി നൽകുന്നുണ്ട്.
2010ൽ അധികാരത്തിലിരിക്കെ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സമ്പൂർണ ഗോവധ നിരോധന ബിൽ അവതരിപ്പിച്ചു. എന്നാൽ, അന്നത്തെ ഗവർണർ എച്ച്.ആർ. ഭരദ്വാജ് ബില്ലിന് അനുമതി നൽകിയില്ല. 2013ൽ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ബിൽ എടുത്തുകളയുകയും ചെയ്തു.
2018 നിയമസഭ തെരെഞ്ഞടുപ്പിൽ ബി.ജെ.പിയുടെ പ്രകടനപത്രികയിൽ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സമ്പൂർണ ഗോവധ നിരോധനം.
സഖ്യസർക്കാറിനെ അട്ടിമറിച്ച് 2019ൽ ബി.ജെ.പി അധികാരത്തിലേറിയ ഉടൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2010ൽ ബി.ജെ.പി അവതരിപ്പിച്ച ബിൽ പരിഷ്കരിച്ചാണ് പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നത്.
യു.പി സർക്കാറാണ് തങ്ങളുടെ മാതൃകയെന്ന് കർണാടക മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത് നിർഭാഗ്യകരമാണെന്നും ഗുണ്ടാരാജ്യമെന്ന് അറിയപ്പെടുന്ന ഉത്തർപ്രദേശ് പുരോഗമനപരമായ ആശയങ്ങൾക്ക് അറിയപ്പെടുന്ന കർണാടകക്ക് മാതൃകയല്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.