Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅദാനിയുടെ കേസിൻെറ...

അദാനിയുടെ കേസിൻെറ ബെഞ്ച്​ തീരുമാനിച്ചതിൽ ചീഫ്​ ജസ്​റ്റിസ്​ കീ​ഴ്​വഴക്കം ലംഘിച്ചെന്ന്​ ദുഷ്യന്ത്​ ധവെ

text_fields
bookmark_border
അദാനിയുടെ കേസിൻെറ ബെഞ്ച്​ തീരുമാനിച്ചതിൽ ചീഫ്​ ജസ്​റ്റിസ്​ കീ​ഴ്​വഴക്കം ലംഘിച്ചെന്ന്​ ദുഷ്യന്ത്​ ധവെ
cancel
camera_alt??????? ?????????? ???????? ???????? ?????????? ??? ????????? ?????????????? ??????????????????????

ന്യൂഡൽഹി: അദാനി ഗ്രൂപ്പ്​ കമ്പനി ഉൾപ്പെട്ട കേസിൻെറ ബെഞ്ച്​ ഏതാണെന്ന്​ തീരുമാനിക്കുന്നതിൽ സുപ്രീം കോടതി ചീഫ ്​ ജസ്​റ്റിസ്​ രഞ്​ജൻ ​ഗഗോയി എല്ലാ കീഴ്​വഴക്കങ്ങളും ലംഘിക്കുകയാണെന്ന്​ പരാതി. മുതിർന്ന അഭിഭാഷകനും സുപ്രീം ക ോടതി ബാർ അസോസിയേഷൻെറ മുൻ പ്രസിഡൻറുമായ ദുഷ്യന്ത്​ ധവെയാണ്​ ചീഫ്​ ജസ്​റ്റിസിനും മറ്റ്​ ജഡ്​ജിമാർക്കും അയച്ച കത്തിൽ പരാതിപ്പെട്ടിരിക്കുന്നത്​.

മുൻ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര വഴിവിട്ട രീതിയിൽ ബെഞ്ചുകൾ തീരുമാനിക ്കുകയും കേസുകൾ പരിഗണിക്കുകയും ചെയ്യുന്നതിനെതിരെ 2018 ജനുവരിയിൽ രഞ്​ജൻ ​ഗഗോയ്​ അടക്കമുള്ള നാല്​ ജസ്​റ്റിസുമാർ നടത്തിയ ചരിത്ര പ്രസിദ്ധമായ വാർത്താ സമ്മേളനം ഓർമിപ്പിച്ചായിരുന്നു ധവെയുടെ കത്ത്​ തുടങ്ങിയത്​. കീഴ്​വഴക്കങ്ങ ൾ ലംഘിച്ച്​ ബെഞ്ച്​ തീരുമാനിക്കുന്നത്​ പതിവായിരിക്കുകയാണെന്ന്​ ആരോപിക്കുന്ന കത്തിൽ ഗുജറാത്തിൽ നിന്നുള്ള കോർപറേറ്റ്​ ഭീമൻ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളുടെ ബെഞ്ച്​ തീരുമാനിച്ചത്​ പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നു.

ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗഗോയ്​

മധ്യവേനൽ അവധിക്കാലത്ത്​ മുതിർന്ന ജഡ്​ജിമാർ കേസ്​ പരിഗണിക്കില്ലെന്ന കീഴ്​വഴക്കം ലംഘിച്ചാണ്​ മുതിർന്ന ജഡ്​ജിമാരായ അരുൺ മിശ്രയും എം.ആർ. ഷായും അടങ്ങുന്ന ബെഞ്ച്​ അദാനിയുമായി ബന്ധപ്പെട്ട കേസിൻെറ വാദം കേൾക്കുകയും വിധി പറയാനായി മാറ്റിവെക്കുകയും ചെയ്​തത്​.
രാജസ്​ഥാൻ വിദ്യുത്​ ഉദ്​പാദൻ നിഗം ലിമിറ്റഡ്​ നൽകിയ കേസിൽ
അദാനി ഗ്രൂപ്പിനെതിരായി രാജസ്​ഥാൻ ഹൈക്കോടതി 2018ൽ വിധി പറഞ്ഞിരുന്നു. ഇതിനെതിരെ അദാനി ഗ്രൂപ്പ്​ സുപ്രീം കോടതിയിൽ നൽകിയ കേസ്​ വാദത്തിന്​ സജ്ജമായിട്ടില്ലെന്ന്​ രജിസ്​ട്രാർ ആർ.കെ. ഗോയൽ വ്യക്​തമാക്കിയതാണ്​. മേയ്​ 21ന്​ കേസ്​ എടുക്കുകയും 22ന്​ മുതിർന്ന അഭിഭാഷകൻ രഞ്​ജിത്​ കുമാറിൻെറയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും മാത്രം വാദം കേട്ട്​ വിധി പറയാനായി മാറ്റിവെക്കുകയുമായിരുന്നു. ഇത്ര തിടുക്കപ്പെട്ട്​ ഈ കേസിൻെറ വാദം കേൾ​ക്കേണ്ട എന്താവശ്യമാണുണ്ടായിരുന്നതെന്ന്​ ദുഷ്യന്ത്​ ധവെ കത്തിൽ ചോദിക്കുന്നു.

ഗുജറാത്ത്​ ഇലക്ട്രിക്​ സിറ്റി റഗുലേറ്ററി കമ്മീഷനും അദാനി ഗ്രൂപ്പുമായുള്ള കേസ്​ 2017 ഫെബ്രുവരി ഒന്നിന്​ ജസ്​റ്റിസുമാരായ ചെലമേശ്വറും സപ്രയും അടങ്ങുന്ന ബെഞ്ച്​ വാദം കേ​ട്ടെങ്കിലും അടുത്ത ആഴ്​ച പരിഗണിക്കാനായി മാറ്റിവെച്ചതാണ്​. എന്നാൽ, പിന്നീട്​ ഈ കേസ്​ ഒരു ബെഞ്ചിൻെറയും പരിഗണനയിൽ വന്നിരുന്നില്ല. ഈ കേസ്​ വളരെ പെ​ട്ടെന്ന്​ 2019 മേയിൽ തന്നെ പരിഗണിക്കേണ്ട എന്ത്​ സാഹചര്യമാണുള്ളതെന്ന്​ വിശദമാക്കണമെന്ന്​ ധവെ തൻെറ കത്തിൽ ആവശ്യപ്പെടുന്നുണ്ട്​. എതിർ കക്ഷികൾക്ക്​ വേണ്ടി ഹാജരാകേണ്ട മുതിർന്ന അഭിഭാഷകൻ എത്താത്ത സാഹചര്യത്തിൽ കേസ്​ പരിഗണിക്കരുതെന്ന അഡ്വക്കേറ്റ്​സ്​ ഓൺ റെക്കോർഡ്​സ്​ എം.ജി. രാമചന്ദ്രൻെറ അഭ്യർത്ഥന പോലും തള്ളിയാണ്​ വാദം കേട്ടത്​.

ഈ രണ്ട്​ കേസുകളുടെ വിധിയിലൂടെ കോടികളുടെ ലാഭമാണ്​ ഈ കോർപറേറ്റ്​ ഭീമന്മാർക്ക്​ ലഭിക്കുന്നത്​. പൊതുജന താൽപര്യവും സുപ്രീം കോടതിയുടെ അന്തസ്സും വിശ്വാസ്യതയുമാണ്​ ഇത്തരം നീക്കങ്ങളിലുടെ നഷ്​ടമാകുന്നതെന്നും ധവെ തൻെറ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ചീഫ്​ ജസ്​റ്റിസായിരുന്ന ദീപക്​ മിശ്രക്കെതിരെ ജസ്​റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗഗോയി, മദന്‍ ബി ലോക്കൂര്‍ എന്നിവർ 2018 ജദനുവരിയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ വാർത്താ സമ്മേളനം (ഫയൽ ഫോ​ട്ടോ)

ചീഫ്​ ജസ്​റ്റിസായിരുന്ന ദീപക്​ മിശ്ര തന്നിഷ്​ടപ്രകാരം ബെഞ്ച്​ തീരുമാനിക്കുകയും കേസുകൾ പരിഗണിക്കുകയും ചെയ്യുന്നതിനെതിരെ 2018 ജനുവരി 12നായിരുന്നു ജസ്​റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോക്കൂര്‍ എന്നിവരായിരുന്നു ചരിത്രത്തിൽ ആദ്യമായി മാധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ചത്​. അതേ രഞ്​ജൻ ഗഗോയ്​ ചീഫ്​ ജസ്​റ്റിസാകുമ്പോൾ ദീപക്​ മിശ്രയുടെ പാത പിന്തുടരുന്നത്​ ഓർമപ്പെടുത്തുകയാണ്​ ദുഷ്യന്ത്​ ധവെയുടെ കത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJIGautam AdaniViolation of benchsupreme court
News Summary - Dushyant Dave writes to CJI Adani Group’s cases listed inappropriately
Next Story