അദാനിയുടെ കേസിൻെറ ബെഞ്ച് തീരുമാനിച്ചതിൽ ചീഫ് ജസ്റ്റിസ് കീഴ്വഴക്കം ലംഘിച്ചെന്ന് ദുഷ്യന്ത് ധവെ
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനി ഉൾപ്പെട്ട കേസിൻെറ ബെഞ്ച് ഏതാണെന്ന് തീരുമാനിക്കുന്നതിൽ സുപ്രീം കോടതി ചീഫ ് ജസ്റ്റിസ് രഞ്ജൻ ഗഗോയി എല്ലാ കീഴ്വഴക്കങ്ങളും ലംഘിക്കുകയാണെന്ന് പരാതി. മുതിർന്ന അഭിഭാഷകനും സുപ്രീം ക ോടതി ബാർ അസോസിയേഷൻെറ മുൻ പ്രസിഡൻറുമായ ദുഷ്യന്ത് ധവെയാണ് ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും അയച്ച കത്തിൽ പരാതിപ്പെട്ടിരിക്കുന്നത്.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വഴിവിട്ട രീതിയിൽ ബെഞ്ചുകൾ തീരുമാനിക ്കുകയും കേസുകൾ പരിഗണിക്കുകയും ചെയ്യുന്നതിനെതിരെ 2018 ജനുവരിയിൽ രഞ്ജൻ ഗഗോയ് അടക്കമുള്ള നാല് ജസ്റ്റിസുമാർ നടത്തിയ ചരിത്ര പ്രസിദ്ധമായ വാർത്താ സമ്മേളനം ഓർമിപ്പിച്ചായിരുന്നു ധവെയുടെ കത്ത് തുടങ്ങിയത്. കീഴ്വഴക്കങ്ങ ൾ ലംഘിച്ച് ബെഞ്ച് തീരുമാനിക്കുന്നത് പതിവായിരിക്കുകയാണെന്ന് ആരോപിക്കുന്ന കത്തിൽ ഗുജറാത്തിൽ നിന്നുള്ള കോർപറേറ്റ് ഭീമൻ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളുടെ ബെഞ്ച് തീരുമാനിച്ചത് പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നു.
മധ്യവേനൽ അവധിക്കാലത്ത് മുതിർന്ന ജഡ്ജിമാർ കേസ് പരിഗണിക്കില്ലെന്ന കീഴ്വഴക്കം ലംഘിച്ചാണ് മുതിർന്ന ജഡ്ജിമാരായ അരുൺ മിശ്രയും എം.ആർ. ഷായും അടങ്ങുന്ന ബെഞ്ച് അദാനിയുമായി ബന്ധപ്പെട്ട കേസിൻെറ വാദം കേൾക്കുകയും വിധി പറയാനായി മാറ്റിവെക്കുകയും ചെയ്തത്.
രാജസ്ഥാൻ വിദ്യുത് ഉദ്പാദൻ നിഗം ലിമിറ്റഡ് നൽകിയ കേസിൽ
അദാനി ഗ്രൂപ്പിനെതിരായി രാജസ്ഥാൻ ഹൈക്കോടതി 2018ൽ വിധി പറഞ്ഞിരുന്നു. ഇതിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീം കോടതിയിൽ നൽകിയ കേസ് വാദത്തിന് സജ്ജമായിട്ടില്ലെന്ന് രജിസ്ട്രാർ ആർ.കെ. ഗോയൽ വ്യക്തമാക്കിയതാണ്. മേയ് 21ന് കേസ് എടുക്കുകയും 22ന് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറിൻെറയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും മാത്രം വാദം കേട്ട് വിധി പറയാനായി മാറ്റിവെക്കുകയുമായിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഈ കേസിൻെറ വാദം കേൾക്കേണ്ട എന്താവശ്യമാണുണ്ടായിരുന്നതെന്ന് ദുഷ്യന്ത് ധവെ കത്തിൽ ചോദിക്കുന്നു.
ഗുജറാത്ത് ഇലക്ട്രിക് സിറ്റി റഗുലേറ്ററി കമ്മീഷനും അദാനി ഗ്രൂപ്പുമായുള്ള കേസ് 2017 ഫെബ്രുവരി ഒന്നിന് ജസ്റ്റിസുമാരായ ചെലമേശ്വറും സപ്രയും അടങ്ങുന്ന ബെഞ്ച് വാദം കേട്ടെങ്കിലും അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റിവെച്ചതാണ്. എന്നാൽ, പിന്നീട് ഈ കേസ് ഒരു ബെഞ്ചിൻെറയും പരിഗണനയിൽ വന്നിരുന്നില്ല. ഈ കേസ് വളരെ പെട്ടെന്ന് 2019 മേയിൽ തന്നെ പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് വിശദമാക്കണമെന്ന് ധവെ തൻെറ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എതിർ കക്ഷികൾക്ക് വേണ്ടി ഹാജരാകേണ്ട മുതിർന്ന അഭിഭാഷകൻ എത്താത്ത സാഹചര്യത്തിൽ കേസ് പരിഗണിക്കരുതെന്ന അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ്സ് എം.ജി. രാമചന്ദ്രൻെറ അഭ്യർത്ഥന പോലും തള്ളിയാണ് വാദം കേട്ടത്.
ഈ രണ്ട് കേസുകളുടെ വിധിയിലൂടെ കോടികളുടെ ലാഭമാണ് ഈ കോർപറേറ്റ് ഭീമന്മാർക്ക് ലഭിക്കുന്നത്. പൊതുജന താൽപര്യവും സുപ്രീം കോടതിയുടെ അന്തസ്സും വിശ്വാസ്യതയുമാണ് ഇത്തരം നീക്കങ്ങളിലുടെ നഷ്ടമാകുന്നതെന്നും ധവെ തൻെറ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര തന്നിഷ്ടപ്രകാരം ബെഞ്ച് തീരുമാനിക്കുകയും കേസുകൾ പരിഗണിക്കുകയും ചെയ്യുന്നതിനെതിരെ 2018 ജനുവരി 12നായിരുന്നു ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന് ജോസഫ്, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോക്കൂര്‍ എന്നിവരായിരുന്നു ചരിത്രത്തിൽ ആദ്യമായി മാധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ചത്. അതേ രഞ്ജൻ ഗഗോയ് ചീഫ് ജസ്റ്റിസാകുമ്പോൾ ദീപക് മിശ്രയുടെ പാത പിന്തുടരുന്നത് ഓർമപ്പെടുത്തുകയാണ് ദുഷ്യന്ത് ധവെയുടെ കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.