എ.ബി.വി.പി നേതാവിന് ഡൽഹി സർവകലാശാലയിൽ പ്രവേശനം: വ്യാജ സർട്ടിഫിക്കറ്റുവഴിയെന്ന്
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറ് സ്ഥാനത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി നേതാവ് അങ്കിത് ബെയ്സോയ ഇവിടെ പ്രവേശനം നേടിയത് വ്യാജരേഖകൾ സമർപ്പിച്ചെന്ന് ആരോപണം.
കോൺഗ്രസ് പിന്തുണയുള്ള നാഷനൽ സ്റ്റുഡൻറ്സ് യൂനിയൻ ഒാഫ് ഇന്ത്യ (എൻ.എസ്.യു.െഎ) ആണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, സമർപ്പിച്ച രേഖകൾ പരിശോധിച്ചശേഷമാണ് ബെയ്സോയയുടെ പ്രവേശനത്തിന് സർവകലാശാല അധികൃതർ അനുമതി നൽകിയതെന്നാണ് എ.ബി.വി.പിയുടെ അവകാശവാദം. തങ്ങളുടെ അന്വേഷണത്തിനുള്ള മറുപടിയായി തിരുവള്ളുവർ സർവകലാശാലയിൽനിന്നു ലഭിച്ച കത്തുമായാണ് സ്റ്റുഡൻസ് യൂനിയെൻറ ആരോപണം.
ബെയ്സോയ സമർപ്പിച്ച ബി.എ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ഇവർ പറയുന്നത്. തിരുവള്ളുവർ സർവകലാശാലയിൽ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ എം.എക്ക് പ്രവേശനം നേടാൻ ശ്രമിച്ചിരുെന്നങ്കിലും മാർക്ക് ഷീറ്റിലെ സീരിയൽ നമ്പറിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ഇവർ ബെയ്സോയക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീടാണ് ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.