പരാതിയുമായെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പുറത്ത്, ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
text_fieldsമംഗളൂരു: കര ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ നാട്ടിൽ പരാതിയുമായി ചെന്ന യുവതിയെ ഡിവൈ.എസ്.പി ലൈംഗികാതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച നടന്ന സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോപണ വിധേയനായ ഡിവൈ.എസ്.പി ബി. രാമചന്ദ്രപ്പയെ ഡി.ജി.പി സസ്പെൻഡ് ചെയ്തു.
തുമകൂരു മധുഗിരി പൊലീസ് സബ്ഡിവിഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഓഫീസ് വാഷ് റൂമിൽ യൂനിഫോമിൽ അതിക്രമം കാണിച്ചത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായാണ് മധുഗിരിയിൽ നിന്നുള്ള യുവതി ഡിവൈ.എസ്.പിയെ സമീപിച്ചത്. യുവതി പരാതിയുമായി ബന്ധപ്പെട്ട് സന്ദർശിക്കുമ്പോഴെല്ലാം ഡിവൈ.എസ്.പി ഉപദ്രവിക്കാറുണ്ടെന്ന് പറയുന്നു.
യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധു അതിക്രമം രഹസ്യമായി പകർത്തി പ്രചരിപ്പിച്ചെന്നാണ് സംശയം. യുവതി പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.